മാളികപ്പുറം ടീം ഒന്നിക്കുന്നു!!! സന്തോഷവാര്‍ത്തയുമായി അഭിലാഷ് പിള്ള

മലയാളത്തിന്റെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷമിറങ്ങിയ മാളികപ്പുറം. ഉണ്ണി മുകുന്ദനും ദേവനന്ദയും ശ്രീപദ് പ്രധാന വേഷത്തിലെത്തിയ ചിത്രം കുടുംബ പ്രേക്ഷകരെ ഒന്നടങ്കം തിയ്യേറ്ററിലെത്തിച്ചിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വിഷ്ണു…

മലയാളത്തിന്റെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷമിറങ്ങിയ മാളികപ്പുറം. ഉണ്ണി മുകുന്ദനും ദേവനന്ദയും ശ്രീപദ് പ്രധാന വേഷത്തിലെത്തിയ ചിത്രം കുടുംബ പ്രേക്ഷകരെ ഒന്നടങ്കം തിയ്യേറ്ററിലെത്തിച്ചിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വിഷ്ണു ശശി ശങ്കറാണ് സംവിധാനം ചെയ്തത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പുതിയ സന്തോഷം പങ്കുവയ്ക്കുകയാണ് അഭിലാഷ് പിള്ള. മാളികപ്പുറത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ശശി ശങ്കറാണ് എന്ന സന്തോഷമാണ് അഭിലാഷ് പങ്കിടുന്നത്.

മാളികപ്പുറത്തിലെ കുട്ടിത്താരമായ ദേവനന്ദയും ഈ സിനിമയുടെ ഭാഗമാണ്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. 2024 ഓണത്തിന് തീയറ്ററില്‍ എത്തിക്കുന്ന തരത്തിലാകും അണിയറപ്രവര്‍ത്തനങ്ങള്‍. ചിത്രത്തിന്റ മുഴുവന്‍ ടീമിനെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും എന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

ശബരിമല കയറി അയ്യപ്പനെ കാണാന്‍ ആഗ്രഹിക്കുന്ന കല്ലുവെന്ന പെണ്‍കുട്ടിയുടെ യാത്രയാണ് മാളികപ്പുറം പറഞ്ഞത്. സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി, സമ്പത്ത് റാം, മനോജ് കെ ജയന്‍ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്. 100 കോടിയിലേറെയാണ് മാളികപ്പുറം ബോക്‌സോഫീസില്‍ നേടിയത്.