Film News

അച്ഛനുണ്ടെടാ കൂടെ നീ ധൈര്യമായി ഇറങ്ങിക്കോ!! എന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ സൂപ്പര്‍ ഹീറോ, അച്ഛന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി അഭിലാഷ് പിള്ള

മലയാളത്തിലെ നിരവധി ഹിറ്റുകളൊരുക്കിയ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. മാളികപ്പുറമാണ് അഭിലാഷിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രം. ഇപ്പോഴിതാ തന്റെ അച്ഛന് പിറന്നാള്‍ ആശംസ പങ്കുവച്ചുള്ള അഭിലാഷിന്റെ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. തന്റെ സിനിമാ സ്വപ്‌നത്തിന് എല്ലാ പിന്തുണയും തന്ന് കൂട്ടുനിന്നത് അച്ഛനാണെന്ന് താരം പറയുന്നു. ഫെയ്‌സ്ബുക്കിലാണ് അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അഭിലാഷിന്റെ ഹൃദ്യമായ കുറിപ്പ്.

അച്ഛനുണ്ടടാ കൂടെ നീ ധൈര്യമായി ഇറങ്ങിക്കോ കളിയാക്കലുകളോ കുറ്റപെടുത്തലുകളോ നോക്കണ്ട നിന്റെ സ്വപ്നം അത് നേടിയെടുക്കാന്‍ നിനക്ക് കഴിയും…ജോലി രാജി വെച്ച് സിനിമ എന്ന വലിയ സ്വപ്നത്തിന്റെ പിന്നാലെ ഇറങ്ങിയപ്പോള്‍ എന്റെ ബലം അച്ഛന്‍ പറഞ്ഞ ആ വാക്കുകളായിരുന്നു.

സിനിമയിലേക്ക് എത്താന്‍ 10 വര്‍ഷം എടുത്തപ്പോള്‍ അത്രയും കാലം അമ്മക്കും അശ്വതിക്കും എന്റെ രണ്ട് മക്കള്‍ക്കും അച്ഛന്‍ കാവലായി. എന്നെ ഞാന്‍ ആക്കിയ എന്റെ സൂപ്പര്‍ ഹീറോയിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് അഭിലാഷ് കുറിച്ചത്.

വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ അണിയറപ്രവര്‍ത്തനത്തിലാണ് അഭിലാഷ് ഇപ്പോള്‍. ഈ വര്‍ഷം തന്നെ തിരക്കഥ പൂര്‍ത്തിയാക്കി ചിത്രീകരണം ആരംഭിക്കുമെന്നും അഭിലാഷ് പങ്കുവച്ചിരുന്നു. മാളികപ്പുറത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വിഷ്ണു ശശി ശങ്കര്‍ ഒരുക്കുന്ന സുമതി വളവ്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ഇന്‍ഫോപാര്‍ക്കിലെ ജോലി രാജി വെച്ച് സ്വപ്നം നേടാന്‍ ധൈര്യമായി ഇറങ്ങിക്കോടാ അപ്പന്‍ ഉണ്ട് കൂടെ എന്ന് പറഞ്ഞ് 2013ല്‍ ചെന്നൈക്ക് വണ്ടി കയറ്റി വിട്ടത് അച്ഛനാണെന്ന് അഭിലാഷ് മുന്‍പ് പറഞ്ഞിട്ടുണ്ട്. ജോലി രാജി വയ്ക്കാന്‍ പോകുന്നു എന്ന് ആദ്യം പറഞ്ഞത് അച്ഛനോടാണ്. അന്ന് മൂത്ത മകള്‍ ജനിച്ചിട്ട് ഒരുപാട് നാളായിട്ടില്ല. എന്റെ സ്വപ്നത്തെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് അച്ഛന്‍. അദ്ദേഹം പറഞ്ഞത്, നീ നിന്റെ സ്വപ്നം നേടിയെടുക്കാന്‍ ഇപ്പോ ഇറങ്ങിക്കോ, നിന്റെ അമ്മയും ഭാര്യയും മക്കളും പട്ടിണിയാവില്ല, എന്ന്. അച്ഛന് ഞാനും തിരിച്ചൊരു വാക്കു കൊടുത്തു, എന്റെ സ്വപ്നം ഞാന്‍ നേടിയെടുക്കും എന്ന്. അച്ഛനെ എന്റെ ആദ്യ സിനിമയുടെ പൂജയ്ക്ക് കൊണ്ട് പോകാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷം. അമ്മയാണെങ്കിലും ഭാര്യ അശ്വതി ആണെങ്കിലും കട്ട സപ്പോര്‍ട്ടായിരുന്നെന്നും അഭിലാഷ് മുന്‍പ് പറഞ്ഞിരുന്നു.

Anu

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

2 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

5 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

7 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

8 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

9 hours ago