‘പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അത്ഭുതമാണ് നീ എനിയ്ക്ക് ; നിനക്ക് തരാൻ എന്റെ കൈയിൽ ഒരു സമ്മാനമുണ്ട് നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു’

മാളികപ്പുറം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ദേവനന്ദ. മാളികപ്പുറം സിനിമയിൽ കല്ലുവായി എത്തി മലയാളികളെ ഒന്നടങ്കം കയ്യിലെടുക്കുവാൻ താരത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ പിന്നീട് അങ്ങോട്ട് താരത്തിന്റെ ഓരോ വിശേഷങ്ങളും അറിയുവാൻ മലയാളികൾക്ക് ഒരു പ്രത്യേക താല്പര്യമായിരുന്നു.

അത്തരത്തിൽ ഇന്ന് മലയാള സിനിമാപ്രേമികളും ദേവനന്ദയുടെ ആരാധകരും എല്ലാം ഒന്നടങ്കം സന്തോഷത്തിലാണ്. ദേവനന്ദ ഇന്ന് തന്റെ പത്താം പിറന്നാൾ ആഘോഷിക്കുകയാണ്. ദേവനന്ദയുടെ പിറന്നാൾ ദിനത്തിൽ താരത്തിന് മികച്ച ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ് മാളികപ്പുറം സിനിമയുടെ സംവിധായകൻ അഭിലാഷ് പിള്ളൈ. ദേവനന്ദയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അഭിലാഷ് കുറിച്ചത് ഇപ്രകാരമായിരുന്നു.

“നീ എനിക്ക് ഒരത്ഭുതമാണ്… പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അത്ഭുതം. ഇനിയും ദേവുവിന്റെ അഭിനയം ക്യാമറക്ക് പിന്നിൽ നിന്ന് കാണാനൊരു ആഗ്രഹം… ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കൈയിൽ ഒരു സമ്മാനമുണ്ട് നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു… എന്റെ കല്ലുവിന് ഒരായിരം പിറന്നാൾ ആശംസകൾ.” ഒട്ടനവധി കമന്റുകളാണ് താരം പങ്കുവെച്ച ഈ ഒരു ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.