നായികയായി പരിഗണിക്കുമ്പോൾ ഇതിനൊക്കെ ഇത്ര പ്രാധാന്യമുണ്ടെന്ന് അറിഞ്ഞിരുന്നില്ല

Follow Us :

ഒരുകാലത്ത് നിരവധി നല്ല കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് അഭിരാമി. അഭിരാമി എന്ന പേര് ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ചിത്രം ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രമാണ്. ചിത്രത്തിലെ കഥയും അഭിരാമിയുടെ അഭിനയവും എല്ലാം വർഷങ്ങൾക്ക് ശേഷം ഇന്നും മലയാളികൾ ഓർത്തിരിക്കുന്നു.  എന്നാൽ കുറച്ച് നാളുകൾ മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വന്നിരുന്നു. അപ്പോത്തിക്കരി എന്ന ആസിഫ് അലി ചിത്രത്തിൽ കൂടിയാണ് താരം തിരിച്ച് വന്നത്. എങ്കിലും പഴയത് പോലെ സജീവമല്ല താരം ഇപ്പോൾ. കാരണം ഇപ്പോൾ വളരെ അധികം ശ്രദ്ധിച്ച് മാത്രം ആണ് താരം സിനിമ തിരഞ്ഞെടുക്കുന്നത്. അടുത്തിടെയാണ് മലയാള ചിത്രം ചാർളിയുടെ തമിഴ് റീമേക്കിൽ അഭിരാമി അഭിനയിച്ചിരുന്നത്.

ചിത്രത്തിൽ കൽപ്പന ചെയ്ത വേഷത്തിൽ ആണ് അഭിരാമി എത്തിയത്. ചിത്രം ജനുവരിയിൽ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അഭിരാമി. ഇപ്പോൾ ഒന്ന് രണ്ടു ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി മലയാളത്തിലും തമിഴിലും തിരക്കിൽ ആണ് താരം. ഒരു കാലത്ത് തനിക് സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന ചില മോശം കാര്യങ്ങളെ കുറിച്ച് ഇപ്പോൾ ഒരു അഭിമുഖത്തിൽ തുറന്നു പറയുകയാണ് അഭിരാമി. എന്റെ ചെറിയപ്രായത്തിൽ ആണ് ഞാൻ സിനിമയിൽ വരുന്നത്. സിനിമയിൽ ഒരു വിധം സജീവമായ സമയത്ത് ചില സിനിമകളുടെ കഥയൊക്കെ ചിലർ എന്നോട് വന്നു പറഞ്ഞിട്ടുണ്ട്. എനിക്ക് അന്ന് പതിനെട്ട് വയസ്സൊക്കെ ആയിരുന്നു പ്രായം. അത് കൊണ്ട് തന്നെ സിനിമയിൽ അഭിനയിക്കാൻ വലിയ ആഗ്രഹമുള്ള കാലമായിരുന്നു.

ABHIRAMI-(1)

അത് കൊണ്ട് തന്നെ ആ സിനിമകൾ ഒക്കെ ചെയ്യാൻ താൻ ആഗ്രഹിച്ചിട്ടുമുണ്ട്. എന്നാൽ ചിലർ പറയും അറിയിക്കാം എന്ന്, മറ്റു ചിലർ പറയും വേറെ ആളെ നോക്കുന്നുണ്ടെന്ന് ഒക്കെ. എന്നോട് അഭിനയിക്കാൻ വേണ്ടിയാണ് ഇവർ സിനിമയുടെ കഥ എന്നോട് പറയുന്നത്. എന്നിട്ടാണ് ഇങ്ങനെ ഒഴിഞ്ഞു മാറിയത്. എന്നാൽ അപ്പോഴൊന്നും എനിക്ക് ഇതിന്റെ കാരണം മനസിലായില്ലായിരുന്നു. പിന്നെ ആണ് അറിയുന്നത് എനിക്ക് ഹൈറ്റ് കൂടുതൽ ആണെന്നും അത് കൊണ്ടാണ് ആ സിനിമയിൽ നിന്നൊക്കെ ഒഴിവാക്കിയത് എന്നും. ഒഴിവാക്കി എന്ന് പറയാൻ പറ്റില്ല. കാരണം നമ്മൾ എഗ്രിമെന്റ് ഒക്കെ എഴുതിയതിന് ശേഷം വേണ്ടെന്ന് വെക്കുമ്പോൾ അല്ലെ ഒഴിവാക്കി എന്ന് പറയാൻ പറ്റു. എനിക്ക് ഹൈറ്റ് കൂടുന്നതിൽ ഞാൻ എന്ത് ചെയ്യാൻ പറ്റും. അങ്ങനെയാണ് ഞാൻ അറിയുന്നത് നായിക ആയിട്ട് അഭിനയിക്കുമ്പോൾ ഇങ്ങനെ ചില കാര്യങ്ങൾ കൂടി ഒക്കെ നോക്കുമെന്നു എന്നുമാണ് അഭിരാമി പറയുന്നത്.