വിവാഹം കഴിഞ്ഞാൽ പൊതുവേ നടിമാർക്ക് സിനിമയിൽ മാർക്കറ്റ് ഇല്ല

ആദ്യം അഭിനയിച്ച സിനിമ  ഇഷ്ട്ടം ആണെങ്കിലും നവ്യ നായർ പ്രേക്ഷകർക്ക് മുന്നിൽ ആദ്യം എത്തുന്നത് നന്ദനം എന്ന ചിത്രത്തിൽ കൂടിയാണ്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ…

ആദ്യം അഭിനയിച്ച സിനിമ  ഇഷ്ട്ടം ആണെങ്കിലും നവ്യ നായർ പ്രേക്ഷകർക്ക് മുന്നിൽ ആദ്യം എത്തുന്നത് നന്ദനം എന്ന ചിത്രത്തിൽ കൂടിയാണ്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക് റിയാലിറ്റി ഷോയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നുവെങ്കിലും പിന്നീട് സിനിമയിലേക്കും താരം തിരിച്ച് വരവ് നടത്തുകയായിരുന്നു. വിവാഹത്തോടെ മുംബൈയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് താരം  കേരളത്തിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ സിനിമയിലെ രീതികളെ കുറിച്ച് തുറന്ന് പറയുകയാണ് നവ്യ. താൻ ഒരിക്കലും സിനിമയിലേക്ക് തിരിച്ച് വരുമെന്ന് കരുതിയ ആൾ അല്ല എന്നും എന്നാൽ ആളുകൾ തന്നോട് തിരിച്ച് വരണം എന്ന് പറഞ്ഞത് കൊണ്ടാണ് താൻ തിരിച്ച് വരവ് നടത്തിയത് എന്നുമാണ് നവ്യ പറഞ്ഞത്. കല്യാണം കഴിയുമ്പോൾ തന്നെ അഭിനയം നിർത്തി എന്ന് പകുതി മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമായിരുന്നു . കാരണം അതായിരുന്നു സിനിമയിലെ രീതി. സിനിമയിൽ വിവാഹം കഴിഞ്ഞ നടിമാർക്ക് പൊതുവെ ഡിമാൻഡ് കുറവാണ്. അത് വര്ഷങ്ങളായി കണ്ടു വരുന്ന ഒരു രീതിയാണ്. വിവാഹം കഴിഞ്ഞ നടിമാർ സിനിമയിലേക്ക് തിരിച്ച് വരുന്നത് ‘അമ്മ വേഷങ്ങളിൽ ആയിരിക്കും.

എന്നാൽ ഞാൻ തിരിച്ച് വരവ് നടത്തിയപ്പോഴേ അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നു. ഒരിക്കലും കൂടെ അഭിനയിച്ച നടന്മാരുടെ അമ്മവേഷം ചെയ്യില്ല എന്ന് എന്നുമാണ് നവ്യ നായർ പറഞ്ഞത്. പൊതു പരിപാടികളിലും അഭിമുഖങ്ങളിലും എല്ലാം സജീവമാണ് നവ്യ ഇപ്പോൾ. ജാനകി ജാനേ ആണ് നവ്യയുടേത് ആയി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. ചിത്രം വിജയകരമായി പ്രദർശനം നടത്തി വരുകയാണ്. അനീഷ് ഉപാസന ആണ് ചിത്രം സംവിധാനം ചെയ്യ്തത്. ഷൈജു കുറിപ്പ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മികച്ച ഒരു ഫാമിലി എന്റർടൈനർ ആണ് ചിത്രം.