Film News

പോലീസ് പ്രതിയെ പിടിച്ചതല്ല അവര്‍ ഉപേക്ഷിച്ച് പോയതാണ്…!! വിമര്‍ശിക്കുന്നവര്‍ ഇതുകൂടി കാണൂ

ഓയൂരില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ ആറ് വയസ്സുകാരി അബിഗെല്‍ സാറയെ സുരക്ഷിതമായി കിട്ടിയ സന്തോഷത്തിലും ആശ്വാസത്തിലാണ് കേരളം. രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അടച്ചുള്ള സുതാര്യമായ അന്വേഷണമാണ് പ്രതികളെ സമ്മര്‍ദ്ദത്തിലാക്കിയത്. പൊലീസുകാരും നാട്ടുകാരും മാധ്യമങ്ങളുമെല്ലാം ഒന്നിച്ചുനിന്നാണ് അബിഗേലിന്റെ കുഞ്ഞ് ജീവന്‍ സുരക്ഷിതമാക്കിയത്. കൂട്ടായ ശ്രമമാണ് സന്തോഷവാര്‍ത്തയ്ക്ക് കാരണമായത്.

കുട്ടിയെ സുരക്ഷിതമായി തിരിച്ചുകിട്ടിയെന്നത് സന്തോഷകരം. പൊലീസ് കോണ്‍സ്റ്റബിള്‍ തൊട്ട് എസ്പി, ഡിഐജി വരെ ഉറങ്ങാതെ ഇതിന് പിന്നാലെ തന്നെയായിരുന്നെന്നും എഡിജിപി എം ആര്‍ അജിത്കുമാര്‍ വ്യക്തമാക്കിയിരുന്നു. പതികള്‍ കൊല്ലം, തിരുവനന്തപുരം ഭാഗം വിട്ട് പുറത്ത് പോകാന്‍ സാധ്യത ഇല്ലെന്ന് ഉറപ്പായിരുന്നു. നാട്ടുകാരും മാധ്യമങ്ങളും കാണിച്ച ശുഷ്‌കാന്തിയും അഭിനന്ദനീയം. വേറൊരു വഴിയുമില്ലാതെ തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നെന്നും അജിത്കുമാര്‍ പറഞ്ഞു.

മണിക്കൂറുകള്‍ പിന്നിടുമ്പോഴും പൊലിസിനെതിരെ വിമര്‍ശനം നിറഞ്ഞിരുന്നു. പക്ഷേ ഉച്ചയോടെ കുഞ്ഞിനെ കിട്ടിയതോടെ പൊലിസിന്റെ പ്ലാന്‍ വ്യക്തമായി. മാധ്യമങ്ങളും വിടാതെ പൊലിസിന്റെ നീക്കത്തിനെ കുറിച്ച് അപ്‌ഡേറ്റ് നല്‍കിയതോടെ വിമര്‍ശനം നേരിട്ടിരുന്നു, പക്ഷേ ആ റിപ്പോര്‍ട്ടിങാണ് പ്രതികളെ സമ്മര്‍ദ്ദത്തിലാക്കിയത്. കുഞ്ഞിനെ ഉപേക്ഷിക്കുകയല്ലാതെ അവര്‍ക്ക് മറ്റ് വഴികളില്ലാതെ വന്നത്.

പൊലിസിനെ അഭിനന്ദിച്ചുള്ള കുറിപ്പ് ശ്രദ്ധേയമാകുകയാണ്. സ്മാര്‍ട്ട്പിക്‌സ് മീഡിയയില്‍ പങ്കിട്ട കുറിപ്പിങ്ങനെയാണ്, പോലീസ് പ്രതിയെ പിടിച്ചതല്ല അവര്‍ ഉപേക്ഷിച്ച് പോയതാണ്..
പോലീസിന്റെ കൃത്യമായ ഇടപെടലുകളെ ത്രണവത്കരിക്കാന്‍ വിരോധികള്‍ പറയുന്ന ഡയലോഗാണ്….. പക്ഷേ എന്തുകൊണ്ട് അവര്‍ കുട്ടിയെ ഉപേക്ഷിച്ച് എന്ന ചോദ്യം അവിടെ പ്രസക്തമാണ് അതും വളരെ ആസൂതൃതമായി പ്രതികള്‍ നടത്തിയ തട്ടിക്കൊണ്ട് പോകലായിട്ടും…

ഇന്നലെ വൈകിട്ട് മുതല്‍ ഏറ്റവും ശക്തമായ പഴുതടച്ച രീതിയില്‍ പോലീസ് പ്രതികള്‍ക്കായി കുട്ടിയെ രക്ഷിക്കാനായി അന്വേഷണം നടത്തുന്നുണ്ട്… തിരുവനന്തപുരം നഗരത്തിലെ അവരുടെ ഇടപെടലുകള്‍ക്ക് സാക്ഷിയാണ് ഞാന്‍ അതുപോലെ തന്നെ ബാക്കി ജില്ലകളിലും അവസ്ഥ സെയിം തന്നെ… അതായത് ആ കുട്ടിയെ ഒരു തരത്തിലും കൂടുതല്‍ നേരം കയ്യില്‍ വയ്ക്കുവാന്‍ പ്രതികള്‍ക്ക് കഴിയാത്ത തരത്തിലുള്ള സമര്‍ദ്ദം അവര്‍ക്ക് മേല്‍ പോലീസ് അടിച്ചേല്‍പ്പിക്കുകയായിരുന്നു…

ഒരു സിസ്റ്റത്തിന്റെ കൂട്ടായതും മികച്ചതുമായ പ്രവര്‍ത്തനം ഉള്ളത് കൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിച്ചത്… ഉടന്‍ തന്നെ പ്രതികളിലേക്ക് പോലീസ് എത്തുമെന്നും ഉറപ്പാണ് ?? ഇതൊക്കെകൊണ്ട് തന്നെയാണ് പറയുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും കാര്യക്ഷമവുമായ പോലീസ് ഫോഴ്‌സാണ് കേരള പോലീസ് എന്ന് ????
അഭിനന്ദനങ്ങള്‍ KERALA POLICE ??

വെള്ള കളര്‍ സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അമ്മച്ചിക്ക് കൊടുക്ക് എന്ന് പറഞ്ഞ് ഒരു പേപ്പര്‍ കാണിച്ചാണ് കാര്‍ നിര്‍ത്തിയത്. സഹോദരനെ അടിച്ച് വീഴ്ത്തിയിട്ടാണ് പെണ്‍കുട്ടിയുമായി സംഘം കടന്നത്. ഒരു വീട്ടിലേക്കാണ് കുട്ടിയെ എത്തിച്ചത്. ഭക്ഷണം നല്‍കി. ഫോണും ലാപ്‌ടോപും കാണിച്ച് കുട്ടിയെ കരയാതെ പിടിച്ച് നിര്‍ത്തുകയായിരുന്നു എന്നും എംആര്‍ അജിത്കുമാര്‍ വ്യക്തമാക്കി.

Anu B