ഗർഭ കാലത്തെ ശരീരഭാരം അബോർഷൻ സാധ്യത കൂട്ടുന്നു

ഗർഭകാലം കുറേയേറെ അരുതുകളുടെ കൂടെ കാലമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ പലപ്പോഴും ഇതിനെ കൃത്യമായി തിരിച്ചറിഞ്ഞില്ലെങ്കിൽ അത് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തിന് തന്നെ വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ജനിക്കാൻ പോവുന്ന കുഞ്ഞിന് വരെ പ്രശ്നമുണ്ടാക്കുന്ന തരത്തിലേക്ക് ശരീരഭാരം വർദ്ധിക്കുന്നത് എങ്ങനെയെന്ന് പലപ്പോഴും പലർക്കും അറിയാൻ സാധിക്കുന്നില്ല. കൃത്യമായ ശരീരഭാരം അമ്മക്കുണ്ടെങ്കിൽ മാത്രമേ അത് കുഞ്ഞിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നുള്ളൂ. ഇത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഗർഭധാരണസമയത്ത് സ്ത്രീകളിൽ സ്വാഭാവികമായും അൽപം ശരീരഭാരം വർദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.

എന്നാൽ ഇത് സാധാരണ സംഭവിക്കുന്ന ഒന്നാണ്, അതുകൊണ്ട് തന്നെ ഗർഭധാരണം സംഭവിച്ച് കഴിഞ്ഞാൽ ശരീരഭാരം വർദ്ധിച്ച് വരുന്നത് അത്ര വലിയ പ്രശ്നമാക്കേണ്ടതില്ല. എന്നാൽ എന്തുകൊണ്ടും ശരീരഭാരം വർദ്ധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് തിരിച്ചറിയേണ്ടതും അത്യാവശ്യമാണ്. പക്ഷേ

പലപ്പോഴും ശരീരത്തിന്‍റെ ഭാരം കുറയുമ്പോൾ അത് ഗര്‍ഭകാലത്താണെങ്കിലും അല്ലെങ്കിലും നിങ്ങളുടെ കുഞ്ഞിന് കൂടി അപകടമുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുന്നു എന്നുള്ളതാണ് സത്യം. ഗർഭകാലത്ത് വേണ്ട കൃത്യമായ ശരീരഭാരം ഇല്ലെങ്കിൽ കൂടുതൽ പ്രതിസന്ധികൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

എന്തുകൊണ്ട് ശരീരഭാരം കുറയുന്നു എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാൽ ഇത് അത്ര വലിയ ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നതല്ല എന്ന കാര്യം നിങ്ങൾ‌ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ ചില അവസരങ്ങളിൽ അൽപം ഭയക്കേണ്ട അസ്വസ്ഥതകൾ ഇതിന് പിന്നിലുണ്ട് എന്ന കാര്യവും അറിഞ്ഞിരിക്കേണ്ടതാണ്. അല്ലെങ്കിൽ അത് ഗർഭകാല അസ്വസ്ഥതകൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഭാരക്കുറവ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഭാരം കൂടുന്നതും. ഇത് പലപ്പോഴും പ്രസവം ബുദ്ധിമുട്ടിലാക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അമിതമായി ഭാരം കുറയുമ്പോഴാണ്

പ്രശ്നങ്ങൾ ഉണ്ടാവുന്നത്. അല്ലെങ്കിൽ അത് നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് ശേഖരിച്ച് വെക്കപ്പെടുന്നില്ല എന്നാണ് സൂചിപ്പിക്കുന്നത്.

ഗർഭകാലത്തും അതിന് മുൻപും നിങ്ങൾക്ക് എത്ര ശരീരഭാരം വേണം എന്നുള്ളത് അൽപം ശ്രദ്ധിക്കേണ്ടതാണ്. ബോഡി മാസ് ഇൻഡക്സ് 18.5ൽ കുറവാണെങ്കിൽ അതിനർത്ഥം നിങ്ങളിൽ ശരീരഭാരം കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. നോർമൽ വെയ്റ്റ് ആണെങ്കിൽ നിങ്ങൾക്ക് 18.5 മുതൽ 24.9 വരെയാണ് ബോഡി മാസ് ഇന്‍ഡക്സ് ഉണ്ടാവുന്നത്.

കുഞ്ഞിൻറെ ഭാരം കുറയുന്നതിനും പറഞ്ഞ സമയത്തിന് മുന്‍പായി പ്രസവം നടക്കുന്നതിനും കുഞ്ഞിന് വളർച്ചക്കുറവ് ഉണ്ടാവുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാവുന്നതാണ്. 37 ആഴ്ചക്ക് മുൻപ് തന്നെ പ്രസവം നടക്കുന്നതിനുള്ള സാധ്യത നിങ്ങളിൽ ഉണ്ടാവുന്നുണ്ട് അതും പലപ്പോഴും ഗർഭകാലത്തെ ഭാരക്കുറവിന്‍റെ ഫലമായി സം‌ഭവിക്കുന്നതാണ്.

ഗർഭകാലത്തെ ഭാരക്കുറവ് ഏത് മാസത്തിലും അബോർഷൻ സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ ആരോഗ്യ സംരക്ഷണം നമുക്ക് പലപ്പോഴും വെല്ലുവിളിയായി മാറുന്നുണ്ട്. ആദ്യത്തെ മൂന്ന് മാസത്തിൽ അബോർഷൻ സാധ്യത വളരെ കൂടുതലാണ്. എന്നാൽ സാധാരണ അവസ്ഥയിൽ അബോർഷൻ സാധ്യത പിന്നീടുള്ള മാസങ്ങളില്‍ വളരെ കുറവായാണ് കണക്കാക്കുന്നത്. എന്നാൽ ഭാരക്കുറവുള്ള സ്ത്രീകളിൽ പലപ്പോഴും അബോർഷൻ ഒരു പ്രധാന വെല്ലുവിളിയായി മാറുന്നുണ്ട് എല്ലാ മാസത്തിലും അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

Krithika Kannan