സിനിമയിൽ തുല്യ വേതനം; അമ്മ സ്വീകരിച്ച ഈ സംഭവുമായി ബന്ധപെട്ടു സിജു വിൽസണിന്റെ അഭിപ്രായം!!

Follow Us :

മലയാള സിനിമയിലെ യുവനടന്മാരിൽ ഒരു നടൻ ആണ് സിജു വിൽസൺ. ‘ജസ്റ്റ് ഫോർ ഫൺ ‘എന്ന ടെലിവിഷൻ പരമ്പരയിലൂടെ വന്ന താരം പിന്നീട് പ്രേമം, നേരം എന്നി സിനിമകളിൽ അഭിനയിച്ചു തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു.ഇപ്പോൾ താരം അഭിനയിക്കുന്ന ‘വരയൻ’ എന്ന ജിജോ ജോസഫ് സംവിധാനം ചെയ്ത് ചിത്രംഇന്ന്  റീലിസ് ചെയ്യുകയാണ് . കപ്പൂച്ചിൻ വൈദികൻ എന്ന കഥാപാത്രമായിട്ടാണ് താരം ഈ ചിത്രത്തിൽ എത്തുന്നത്. സിനിമയിലെ തന്റെ ഈ വേഷം ഏറെ ശ്രെദ്ധിക്കപ്പെട്ടിരുന്നു. ഇപോൾ സിനിമയുടെ പ്രൊമോഷനുമായി ബന്ധപെട്ടു താരം നൽകിയ അഭിമുഖ൦ ആണ് ശ്രെദ്ധ ആകുന്നത്.


ഹേമ കമ്മറ്റിയുടെറിപ്പോർട്ട് അടിസ്ഥാനത്തിൽ സർക്കാറും, സിനിമ മേഖലയിൽ ഉള്ളവരും തുല്യ വേതനം എന്ന ആശയം നടപ്പിലാക്കിയിരുന്നു ,എന്നാൽ അതിനെതിരെ വിമർശനങ്ങൾ ഉയർന്നു വരുകയും ചെയ്യ്തു. എന്നാലിങ്ങനെ തുല്യ വേതനം നല്കാൻ ആവില്ല എന്ന് അമ്മ സംഘടന അഭിപ്രയപെട്ടു ഈ സംഭവുമായി ബന്ധപെട്ട നടൻ സിജു വിൽസൺ തന്റെ അഭിപ്രയം വെക്തമാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെയോ, മോഹന്ലാലിന്റെയോ വേതനം നല്കണമെന്നു പറയാന് ഒരു നാണക്കേട് തന്നെയാണ്, ആണായാലും, പെണ്ണായാലും പെർഫോമൻസ് പോലെ ആയിരിക്കും വേതനം എന്ന് താരം പറയുന്നു.


നമ്മൾ ആദ്യമായിട്ട് അഭിനയിക്കുമ്പോൾ പ്രതിഫലം നോക്കാറില്ല കാരണം എങ്ങനെയെങ്കിലും സിനിമയിൽ ഒരു വേഷം ലഭിക്കണം എന്നാഗ്രഹം മാത്രമേ ഉള്ളു നടൻ പറയുന്നു. തന്നെക്കാളും സിനിമയിൽ പ്രതിഫലം വാങ്ങിക്കുന്ന ഫീമെയിൽ ആർട്ടിസ്റ്റുകൾ ഇപ്പോളും നിലവിലുണ്ട്. സിനിമയിൽ ഇന്നുള്ള വലിയ്യ്‌ താരങ്ങളും ഇങ്ങനെ കഷ്ട്ടപെട്ടിട്ടാണ് ഇങ്ങനെ ഈ ഫീൽഡിൽ നില്കുന്നത്. ചിലപ്പോളെക്കു ജോലിക്കനുസരിച്ചുള്ള വേദനം കിട്ടാറില്ല , നല്ലൊരു കഥാപാത്രം കിട്ടാൻ വേണ്ടി കിട്ടുന്ന വേതനത്തിൽ നമ്മൾ തൃപതപ്പെടാറുമുണ്ട് സിജു പറഞ്ഞു.