എന്റെ ജീവിതത്തിലെ പ്രധാന മുഹൂർത്തത്തിന്  സാക്ഷിയാകാൻ അദ്ദേഹമില്ല സന മൊയ്തൂട്ടി!!

സിനിമ പിന്നണി ഗായികമാരിൽ നിരവധി കയ്യടി നേടിയ ഗായിക ആണ് സന മൊയ്തൂട്ടി. ഇപ്പോൾ താരം ആലപിച്ച പൊന്നിയൻ  സെൽവനിലെ ഗാനവും സൂപ്പർഹിറ്റ് ആയിരിക്കുകയാണ്. എന്നാൽ ഈ പാട്ട് ഹിറ്റ് ആയെങ്കിലും തന്റെ ജീവിതത്തിൽ ഒരു സങ്കടം ഉണ്ടായിരിക്കുകയാണ്. തന്റെ പിതാവ് മൊയ്തൂട്ടി ഇന്ന് ഈ ലോകത്തിൽ ഇല്ല എന്നുള്ള സത്യമാണ് സനയുടെ സങ്കടം. ഇപ്പോൾ തന്റെ ആ ഹിറ്റ് ഗാനത്തെ കുറിച്ചും, അച്ഛന്റെ മരണത്തെ കുറിച്ചും തുറന്നുപറയുകയാണ് താരം.

എന്റെ പപ്പ മരിച്ചതിനു ശേഷം ഞാൻ ഇതുവരെയും പാടിയിട്ടില്ല,പാടാൻ തോന്നുന്നില്ല താരം പറയുന്നു. എന്റെ ജീവിതത്തിലെ വലിയ മുഹൂർത്തത്തിന് സാക്ഷിയാകാൻ അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ. ഞാൻ ഇനിയും പതിയെ എന്റെ പഴയ ജോലിയിലേക്ക് പോകണം, എനിക്കതു സാധിക്കുമോ എന്നറിയില്ല എങ്കിലും ശ്രെമിക്കണം സന പറഞ്ഞു. എ ആർ റഹുമാൻ സാർ എന്നെ പൊന്നിയൻ സെൽവത്തിൽ പാടാൻ വിളിച്ചപ്പോൾ വലിയ അത്ഭുതം ആണ് തോന്നിയത്.

മണിരത്ന സാറിന്റെ ഈ ചിത്രത്തിന്റെ ഒരു ഭാഗം ആകാൻ കഴിയുക എന്ന് പറയുന്നത് വളരെ അഭിമാനകരമാണ്. എന്റെ ജീവിതത്തിലെ ഏറ്റുവും വലിയ യാത്ര തന്നെയാണ് എ ആർ റഹുമാൻ സാറിന്റെ ഒരു സോങ് പാടാൻ കഴിയുന്നത്. തന്റെ കവർ സോങ്ങുകളെ കുറിച്ചു ഒരുപാടു വിമർശനങ്ങൾ തനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിനെ ജനങ്ങൾ അംഗീകരിക്കുന്നുണ്ട് സന പറയുന്നു.

Suji