Categories: Film News

ആക്ഷന്‍ ഹീറോ ബിജു 2 വരുന്നു!! ബംഗ്ലാദേശില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നു

നിവിന്‍ പോളി പോലീസ് വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളിയും ബിജു മേനോനും ശ്രദ്ധേയമായ കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ ഒരുക്കിയ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുകയാണ്.

ആക്ഷന്‍ ഹീറോ ബിജു 2 -വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബംഗ്ലാദേശിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ബംഗ്ലാദേശില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ആക്ഷന്‍ ഹീറോ ബിജു 2. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ബിജു മേനോനും ജോയിന്‍ ചെയ്തിരിക്കുകയാണ്.

ഗോവയാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍. ഏകദേശം 80 ദിവസമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. നിവിന്‍ പോളി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷന്‍ ഹീറോ ബിജു തിയ്യേറ്ററിലെത്തിയത്.

ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാര്‍ഥ കാഴ്ചകളാണ് ചിത്രം അവതരിപ്പിച്ചത്. ജനമൈത്രി പൊലീസ് വെറും പേരല്ലെന്നും ജനങ്ങളോട് മൈത്രിയുള്ളവരാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയ സിനിമ കൂടി ആയിരുന്നു ആക്ഷന്‍ ഹീറോ ബിജു.

Anu