Categories: Film News

‘ആക്ഷന്‍ ഹീറോ ബിജു’ രണ്ടാം ഭാഗം വരുന്നു!!! നിര്‍മ്മാണം നിവിന്‍ പോളി

നിവിന്‍ പോളി പൊലീസ് കഥാപാത്രമായെത്തിയ ‘ആക്ഷന്‍ ഹീറോ ബിജു’ സൂപ്പര്‍ഹിറ്റഅ ചിത്രമായിരുന്നു. പൊലീസ് വേഷത്തിലെത്തി ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ നിവിന്‍ പോളി നടത്തിയത്. എബ്രിഡ് ഷൈനായിരുന്നു സംവിധാനം. 2016ലാണ് ‘ആക്ഷന്‍ ഹീറോ ബിജു’ പുറത്തിറങ്ങിയത്. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായെത്തിയിരിക്കുകയാണ് എബ്രിഡ് ഷൈന്‍.

ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാംഭാഗം വരുന്നുവെന്ന വാര്‍ത്തയാണ് ആരാധകരെ തേടിയെത്തിയിരിക്കുന്നത്. നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാംഭാഗം വരുന്നെന്ന് അറിയിച്ചിരിക്കുന്നത്.

വാര്‍ത്താകുറിപ്പില്‍ പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റും കൊടുത്തിട്ടുണ്ട്. ഇതിലാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗവുമുണ്ടെന്ന് വ്യക്തമാക്കുന്നത്. താരം, ശേഖരവര്‍മ്മ രാജാവ്, ഡിയര്‍ സ്റ്റുഡന്റ്‌സ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

ആക്ഷന്‍ ഹീറോ ബിജുവില്‍ അനു ഇമ്മാനുവലായിരുന്നു നിവിന്റെ നായികയായെത്തിയത്. ജോജു ജോര്‍ജ്, കലാഭവന്‍ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥന്‍, വിന്ദുജ മേനോന്‍ തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

അടുത്തമാസം 22ന് നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടിലെ ‘മഹാവീര്യര്‍’ പുറത്തിറങ്ങുകയാണ്. ആസിഫ് അലി, ലാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Anu