Film News

പാന്‍ ഇന്ത്യന്‍ ത്രില്ലര്‍; ആദ്യ നിര്‍മ്മാണ സംരംഭം പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച് അപ്പാനി ശരത്ത്

മലയാള സിനിമയില്‍ ‘അങ്കമാലി ഡയറീസ്’ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് അഭിനയ ജീവിതത്തിന്റെ അഞ്ചാം വര്‍ഷം പിന്നിടുമ്പോള്‍ കരിയറില്‍ പുതിയ ഒരു തലത്തിലേക്ക് കൂടി പ്രയാണം ആരംഭിക്കാന്‍ തുടങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ യുവ നടന്‍ അപ്പാനി ശരത്ത്. താരത്തിന്റെ പിറന്നാള്‍ ദിനം കൂടിയായ ഈ വിഷു നാളില്‍ തന്റെ ആദ്യ നിര്‍മാണ സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ്. സൈനു ചാവക്കാടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന റോഡ് മൂവി ഇനത്തില്‍ ത്രില്ലര്‍ ചിത്രമായ ‘പോയിന്റ് ബ്ലാങ്ക്’ എന്ന ചിത്രത്തിലൂടെയാണ് ശരത്ത് നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നത്. തിയ്യാമ്മ പ്രൊഡക്ഷന്‍സ് എന്നാണ് ശരത്തിന്റെ പുതിയ പ്രൊഡക്ഷന്‍ കമ്പനിക്ക് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തില്‍ ശരത്തിന് പുറമെ ഡി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷിജി മുഹമ്മദും നിര്‍മ്മാണ പങ്കാളിത്തം വഹിക്കുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്. ഓഗസ്റ്റ് 17ന് ഗോവയില്‍ ചിത്രീകരണം ആരംഭിക്കാന്‍ ആണ് പദ്ധതി ഇടുന്നത്. ഗോവക്ക് പുറമെ മാഹി, ചെന്നൈ, കൊച്ചി, ട്രിച്ചി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടത്തുന്നത്. അപ്പാനി ശരത്ത് തന്നെ നായകനാകുന്ന ഈ ചിത്രത്തില്‍ മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ ഭാഗമാകും. ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറിയുടെ പാര്‍ട്ണര്‍മാരില്‍ ഒരാളായ ബോണി അസ്സനാര്‍ ആണ് ഈ ചിത്രത്തിനായി തിരക്കഥയും ക്രിയേറ്റീവ് സംവിധാനവും നിര്‍വഹിക്കുന്നത്. മിഥുന്‍ സുബ്രന്‍ കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍ എ.കെ സുധീറും, ബി.ആര്‍.എസ് ക്രിയേഷന്‍സുമാണ്. റോബിന്‍ തോമസാണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍. പ്രൊഡക്ഷന്‍ മാനേജര്‍: സോണിയല്‍ വര്‍ഗീസ്.

ബിമല്‍ പങ്കജ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് ജിജോയും, വത്സലകുമാരി ചാരുമ്മൂടും ചേര്‍ന്നാണ്. ടോണ്‍സ് അലക്‌സാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്.അസോസിയേറ്റ് ഡയറക്ടര്‍ : അനീഷ് റൂബി,അസോസിയേറ്റ് ഡി ഒ പി ജിജോ ഭാവചിത്ര,കൊറിയോഗ്രാഫി: സുനില്‍ കൊച്ചിന്‍, മേക്കപ്പ്: മായ മാധു, ആക്ഷന്‍: ഡ്രാഗണ്‍ ജിറോഷ്, കലാസംവിധാനം: ഷെരീഫ് ckdn, ഡിസൈന്‍സ്: ദിനേശ് അശോക്, സ്റ്റുഡിയോ: ഹൈ ഹോപ്‌സ്, സ്റ്റില്‍സ്: പ്രശാന്ത് ഐ-ഐഡിയ, മാര്‍ക്കറ്റിംഗ്: താസ ഡ്രീം ക്രീയേഷന്‍സ്, പബ്ലിസിറ്റി : 3D ക്രാഫ്റ്റ് ,പി.ആര്‍.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Recent Posts

ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ് ‘പെണ്ണും പൊറാട്ടും’; പ്രഖ്യാപനവുമായി രാജേഷ് മാധവ്

ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് യുവനടന്‍ രാജേഷ് മാധവന്‍. 'ന്നാ താന്‍ കേസ് കൊട് 'എന്ന ചിത്രത്തിലെ പ്രകടനത്തോടെ…

11 hours ago

‘പറന്നേ പോകുന്നേ..’ പ്രിയ വാര്യരുടെ 4 ഇയേഴ്‌സിലെ വീഡിയോ ഗാനം

രഞ്ജിത്ത് ശങ്കര്‍ ചിത്രം ഫോര്‍ ഇയേര്‍സിലെ വീഡിയോ ഗാനം പുറത്തുവിട്ടു. പ്രിയാവാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ…

12 hours ago

പരമ്പരാഗത വസ്ത്രം ധരിച്ച് റോയല്‍ എന്‍ഫീല്‍ഡ് ഓടിച്ച് യുവതി; വീഡിയോ വൈറലാകുന്നു

പരമ്പരാഗത വസ്ത്രം ധരിച്ച ഒരു സ്ത്രീ റോയല്‍ എന്‍ഫീല്‍ഡ് ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത…

13 hours ago