Film News

ആ സിനിമയിലെ ഞങ്ങളുടെ അയൺ ലേഡി മഞ്ജു വാര്യർ, നടിയെ കുറിച്ച് ആര്യ

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നടി മഞ്ജു വാര്യർ, ഇപ്പോൾ നടിയെ കുറിച്ച് തമിഴ് നടൻ ആര്യ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, നടൻ ആര്യയുടെ പുതിയ ചിത്രമാണ് മിസ്റ്റർ എക്സ്, ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നത്  ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ്, ഈ ചിത്രത്തിന്റെ മേക്കോവർ വീഡിയോ ആര്യ സോഷ്യൽ മീഡിയിൽ  പങ്കുവെക്കുന്നതിനോടൊപ്പമാണ് നടി മഞ്ജു വാര്യരെ കുറിച്ച് ആര്യ പറയുന്നതും,

മിസ്റ്റർ എക്‌സിലെ ഞങ്ങളുടെ അയൺലേഡി ആണ് മഞ്ജു വാര്യർ, ആര്യ തന്റെ വീഡിയോ പങ്കുവെച്ച കുറിപ്പിൽ പങ്കുവെക്കുന്നു. തന്റെ സിക്സ് പാക്ക് വീഡിയോ ആയിരുന്നു നടൻ പങ്കുവെച്ചത്. നടി മഞ്ജു വാര്യർ ധനുഷിന്റെ അസുരൻ എന്ന ചിത്രത്തിൽ ആയിരുന്നു തമിഴിൽ എത്തിയത്, അതിനു ശേഷം അജിത്തിന്റെ തുനിവിലും അഭിനയിച്ചു

നടിയുടെ മൂന്നാമത്തെ ചിത്രമാണ് മിസ്റ്റർ എക്സ്, മഞ്ജു വാര്യർ, ആര്യ, ഗൗതം കൃഷ്ണ തുടങ്ങിയ താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്,

 

Suji