ആരാധകന്റെ വിവാഹത്തിന് എത്തി നടൻ ആസിഫ് അലി !!

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് ആസിഫ് അലി. പിന്നീട് കുറേയധികം ചിത്രങ്ങളിലൂടെ ആസിഫ് അലി പ്രേക്ഷകരുടെ പ്രിയങ്കരനായി.അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ താരത്തിന് വേണ്ടത്ര ശ്രദ്ധ പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. ആസിഫലിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു വിമര്‍ശിച്ചവരും ഏറെയായിരുന്നു.വില്ലനായും നായകനായും സഹനടനായും ഒക്കെ കിട്ടിയ എല്ലാവേഷങ്ങളും വലിപ്പ ചെറുപ്പം നോക്കാതെ കൈകാര്യം ചെയ്ത ആസിഫലിക്ക് ഒരു ഡയലോഗ് പോലും ഇല്ലാത്ത രംഗങ്ങള്‍ പോലും വളരെ അനായാസം അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ ആസിഫ് അലിക്കായി.

ഇപ്പോഴിതാ ആരാധകന്റെ വിവാഹത്തിന് എത്തിയ താരത്തിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. തന്റെ അഭിനയ ജീവിതം തുടങ്ങിയ കാലം മുതൽ തന്റെ ആരധകനായ വ്യക്തിയുടെ വിവാഹത്തിനാണ് താരം എത്തിയത്. അതെ സമയം ആസിഫിന്റെ വിവാഹത്തിനും ആരധകർക്ക് ക്ഷണനം ഉണ്ടായിരുന്നു അന്ന് ആരധകരുമായി എടുത്ത ചിത്രവും ഇന്ന് ആരധകന്റെ വിവാഹത്തിന് എത്തിയപ്പോൾ ഉള്ള ചിത്രവും കൂട്ടിയിണക്കിയുള്ള ഫോട്ടോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. ചിത്രങ്ങൾ പങ്ക് വെച്ച് ആരാധകർ പറയുന്നത് അയാൾ അങ്ങെനെയാണ് സ്വന്തം കല്യാണത്തിന് ഫാൻസിനെ ക്ഷണിക്കും.ആരാധകന്റെ കല്യാണത്തിന് തിരക്കുകൾ എല്ലാം മാറ്റി വെച്ച് പങ്കെടുക്കും. ഫാൻസുമായി ഇത്രയും അടുപ്പം ഉള്ള മറ്റൊരു യൂത്തൻ ഇല്ല എന്ന് തന്നെ പറയാം എന്നാണ്