ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനം അപകടത്തിൽ കൊല്ലപ്പെട്ടു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു വിമാനം തകർന്ന് വീണാണ് നടനും മക്കളും മരണപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത വിമാനം കടലിൽ തകർന്ന് വീഴുകയായിരുന്നു എന്ന റിപ്പോർട്ടിൽ പറയുന്നു. മത്സ്യ തൊഴിലാളികളും മുങ്ങൽ വിദഗ്ധരും കോസ്റ്റ് ഗാർഡും ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
51 വയസുകാരനായ ഒലിവർ, പത്ത് വയസുള്ള മകൾ മെഡിറ്റാ, 12 വയസുള്ള അനിക്, പൈലറ്റ് റോബർട്ട് സ്ചാസ് എന്നിവരാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. ഗ്രനേഡൈൻസിലെ ചെറിയ ദ്വീപായ ബെക്വിയയിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം സെന്റ് ലൂസിയയിലേക്ക് ആണ് ഇവർ യാത്ര ചെയ്തിരുന്നത്. അവധി ആഘോഷിക്കാനാണ് ക്രിസ്റ്റ്യൻ ഒലിവർ മക്കളും കരീബിയൻ ദ്വീപിൽ എത്തിയത്.
ജർമ്മനിയിൽ ജനിച്ച ഒലിവറിന് ടോം ക്രൂയിസ് സിനിമയായ “വാൽക്കറി”യിൽ ഉൾപ്പടെ 60-ലധികം സിനിമകളും ടിവി ഷോകളിലും പ്രവർത്തിച്ചിട്ടുണ്ട്. കരിയറിലെ ആദ്യകാല വേഷങ്ങളിൽ “സേവ്ഡ് ബൈ ദി ബെൽ: ദി ന്യൂ ക്ലാസ്” എന്ന ടിവി സീരീസിലേയും “ദ ബേബി സിറ്റേഴ്സ് ക്ലബ്” സിനിമയിലെയും വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…