ചെറു വിമാനം കടലിൽ തകർന്നു വീണു; ഹോളിവുഡ് നടനും രണ്ട് പെൺമക്കളും കൊല്ലപ്പെട്ടു

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനം അപകടത്തിൽ കൊല്ലപ്പെട്ടു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു വിമാനം തകർന്ന് വീണാണ് നടനും മക്കളും മരണപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത വിമാനം കടലിൽ തകർന്ന് വീഴുകയായിരുന്നു…

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനം അപകടത്തിൽ കൊല്ലപ്പെട്ടു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു വിമാനം തകർന്ന് വീണാണ് നടനും മക്കളും മരണപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത വിമാനം കടലിൽ തകർന്ന് വീഴുകയായിരുന്നു എന്ന റിപ്പോർട്ടിൽ പറയുന്നു. മത്സ്യ തൊഴിലാളികളും മുങ്ങൽ വിദഗ്ധരും കോസ്റ്റ് ഗാർഡും ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

51 വയസുകാരനായ ഒലിവർ, പത്ത് വയസുള്ള മകൾ മെഡിറ്റാ, 12 വയസുള്ള അനിക്, പൈലറ്റ് റോബർട്ട് സ്ചാസ് എന്നിവരാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. ഗ്രനേഡൈൻസിലെ ചെറിയ ദ്വീപായ ബെക്വിയയിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം സെന്റ് ലൂസിയയിലേക്ക് ആണ് ഇവർ യാത്ര ചെയ്തിരുന്നത്. അവധി ആഘോഷിക്കാനാണ് ക്രിസ്റ്റ്യൻ ഒലിവർ മക്കളും കരീബിയൻ ദ്വീപിൽ എത്തിയത്.

ജർമ്മനിയിൽ ജനിച്ച ഒലിവറിന് ടോം ക്രൂയിസ് സിനിമയായ “വാൽക്കറി”യിൽ ഉൾപ്പടെ 60-ലധികം സിനിമകളും ടിവി ഷോകളിലും പ്രവർത്തിച്ചിട്ടുണ്ട്. കരിയറിലെ ആദ്യകാല വേഷങ്ങളിൽ “സേവ്ഡ് ബൈ ദി ബെൽ: ദി ന്യൂ ക്ലാസ്” എന്ന ടിവി സീരീസിലേയും “ദ ബേബി സിറ്റേഴ്‌സ് ക്ലബ്” സിനിമയിലെയും വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.