ആഞ്ഞടിച്ച മിഷോങ് ചുഴലിക്കാറ്റ് ചെന്നൈയില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ജനജീവിതം തികച്ചും താറുമാറാക്കിയിരിക്കുകയാണ്. ചെന്നൈയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു. ദുരിതത്തില്‍ നിന്ന് ചെന്നൈ മോചനം നേടി വരുന്നെയുള്ളൂ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി താരങ്ങളും എത്തിയിരിക്കുകയാണ്. നടന് സൂര്യയും സഹോദരന് കാര്‍ത്തിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം നല്‍കിയിരുന്നു.
ഇപ്പോഴിതാ യുവനടന് ഹരീഷ് കല്യാണും സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ലക്ഷം രൂപയാണ് ഹരീഷ് ധനസഹായമായി പ്രഖ്യാപിച്ചത്. താരം തന്നെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കൈക്കോര്‍ത്തെന്ന് അറിയിച്ചത്.
മിഷോങ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തിലാണ ്കാര്ത്തിയും സൂര്യയും സഹായം പ്രഖ്യാപിച്ചത്. തങ്ങളുടെ ആരാധക സംഘടന വഴിയാണ് താരങ്ങള്‍ പണം നല്‍കിയത്. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പട്ട്, തിരുവള്ളൂര്‍ എന്നീ പ്രളയബാധിത ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് താരങ്ങളുടെ പണം വിനിയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…