Categories: Film News

കാമുകിക്കൊപ്പം ദീപാവലി ആഘോഷിച്ച് ഹൃത്വിക് റോഷൻ; വിവാഹം എപ്പോഴാണെന്ന് ആരാധകർ!!

ബോളിവുഡിലെ എവർഗ്രീൻ ഗ്ലാമർ താരമാണ് ഹൃത്വിക് റോഷൻ.തന്റെ കാമുകിക്കൊപ്പം ദീപാവലി ആഘോഷിച്ചിരിക്കുകയാണ് ഹൃത്വിക് റോഷൻഇരുവരും ഒന്നിച്ച് ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സബ ആസാദും ഹൃത്വിക് റോഷനും കുറച്ച് നാളുകളായി പ്രണയത്തിലാണ്.അറിയപ്പെടുന്ന ഗായികയാണ് സബ ആസാദ്.

സോഷ്യൽ മീഡിയയിൽ സബയാണ് കാമുകനും ബോളിവുഡ് താരവുമായ ഹൃത്വിക്കിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചത്. ഫോട്ടോയ്ക്ക് ‘ഹാപ്പി ദീപാവലി’ എന്നാണ് സബ ക്യാപാഷൻ നൽകിയത്.ഹൃത്വിക് റോഷൻ നേരത്തെ വിവാഹം ചെയ്തിരുന്നത് ഇന്റീരിയർ ഡിസൈനറായ സൂസൻ ഖാനെയായിരുന്നു. എന്നാൽ ഇരുവരും 2014 ൽ പിരിയുകയായിരുന്നു. കഴിഞ്ഞ വർഷം മുതലാണ് ഹൃത്വികും സബയും ഒരുമിച്ച് പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

 

നേരത്തെ ഹൃത്വികിനും കുടുംബത്തിനുമൊപ്പം സബ അവധിദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഹൃത്വിക് റോഷൻ ഇപ്പോൾ ദീപിക പദുക്കോണും ഒന്നിച്ചുള്ള പുതിയ സിനിമയുടെ തയ്യാറെടുപ്പിലാണ്. ഇന്ത്യയിലെ ആദ്യത്തെ ഏരിയൽ ആക്ഷൻ ചിത്രമായ ‘ഫൈറ്റർ’ ലാണ് ഇരുവരും ഒന്നിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദാണ് സിനിമ സംവിധാനം ചെയ്യുന്നത്.ആദ്യമായാണ് ഹൃത്വിക്കും ദീപിക പദുക്കോണും സ്‌ക്രീനിൽ ഒന്നിക്കുന്നത്. സിനിമ അടുത്ത വർഷം പ്രദർശനത്തിനെത്തും

Aiswarya Aishu