മലയാളത്തിന്റെ പ്രിയതാര കുടുംബമാണ് ജയറാമിന്റേത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ജയറാം ശ്രദ്ധേയനായിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും പാതയില്‍ അഭിനയലോകത്താണ് മകന് കാളിദാസും, മോഡലിംഗുമായി ശ്രദ്ധേയയാണ് മകള്‍ മാളവികയും. താര കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്ക് താത്പര്യമുള്ള വിഷയമാണ്.
ഇപ്പോഴിതാ വീട്ടില്‍ അപ്രതീക്ഷിത അതിഥിയെത്തിയ സന്തോഷമാണ് ജയറാം പങ്കുവയ്ക്കുന്നത്. ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യയുമാണ് ജയറാമിന്റെ വീട്ടിലെത്തിയിരിക്കുന്നത്.
ക്രിക്കറ്റ് താരം സഞ്ജു സാംസണിനും ഭാര്യക്കും ഒപ്പം ജയറാമും പാര്‍വതിയും
മകള്‍ മാളവികയ്ക്കുമൊപ്പമുള്ള ചിത്രമാണ് ജയറാം പങ്കുവച്ചിരിക്കുന്നത്.
‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി..sanju…charu..ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’, എന്നാണ് ഫോട്ടോ പങ്കുവച്ച് ജയറാം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് എല്ലാവരെയും കണ്ട സന്തോഷവും പങ്കവക്കുന്നുണ്ട്.
‘സഞ്ജു നമ്മുടെ അഭിമാനം, സഞ്ജു നമ്മുടെ ഒക്കെ സ്വകാര്യ അഹങ്കാരം തന്നെ ആണ്, ഒരു നാള് അവന് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരിക്കും. കാത്തിരിക്കാം അവന്റെ ആ നല്ല സമയത്തിനായി, സഞ്ജു പൊളി. ജയറാം അതുക്കും മേലേ, രണ്ടാളും നമ്മള് മലയാളികള്‍ക്ക് വേണ്ടപ്പെട്ടവര്‍, ജയറാം ചേട്ടന് ഉയരം കൂടിയോന്ന് സംശയം’, എന്നിങ്ങനെയൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.
പൊന്നിയിന്‍ സെല്വന് എന്ന തമിഴ് ചിത്രമാണ് ജയറാമിന്റേതായി പുറത്തുവരാനിരിക്കുന്നത്. ഇതിഹാസ സാഹിത്യകാരന് കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്വന്. ആഴ്വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്. ചിത്രം രണ്ട് ഭാഗങ്ങളിലാണ് പുറത്തിറങ്ങുക. ആദ്യഭാഗം സെപ്റ്റംബര്‍ 30ന് തിയ്യറ്ററിലെത്തും.