Home Film News ഉണ്ണിയുടെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത കഥാപാത്രം; മാളികപ്പുറം സിനിമയെ അഭിനന്ദിച്ച് ജയസൂര്യ

ഉണ്ണിയുടെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത കഥാപാത്രം; മാളികപ്പുറം സിനിമയെ അഭിനന്ദിച്ച് ജയസൂര്യ

വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തി നിറഞ്ഞാടിയ സിനിമയാണ് മാളികപ്പുറം. സിനിമ ബോക്‌സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്നുണ്ട്. ചിത്രത്തെ പ്രശംസിച്ച് അനലധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ മാളികപ്പുറത്തെ കുറിച്ച് നടൻ ജയസൂര്യ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

മാളികപ്പുറം ചൈതന്യം നിറഞ്ഞ ചിത്രമാണെന്നും. സംവിധായകൻ വിഷ്ണു ശശിശങ്കറിനെയും തിരക്കഥാകൃത്ത് അഭിലാഷിന്റെ അതിമനോഹരമായ എഴുത്തിനെയും താരം അഭിനന്ദിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രമാണിതെന്നും ജയസൂര്യ പറഞ്ഞു.ദേവനന്ദയിൽ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരത്തെ കാണാൻ കഴിയുമെന്നും ജയസൂര്യ പറയുന്നു.

 

ഇക്കഴിഞ്ഞ ഡിസംബർ 30ന് പ്രദർശനത്തിനെത്തിയ സിനിമയാണ് മാളികപ്പുറം. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.നാളെ സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകൾ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. കൂടാതെ യുഎഇ, ജിസിസി രാജ്യങ്ങളിൽ സിനിമ ഇന്ന് തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കും.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ കൊടുക്കുന്നു

Exit mobile version