നടന് ലുക്മാന് വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ചായിരുന്നു വിവാഹം. മണവാട്ടി ജുമൈമ ലഹങ്കയണിഞ്ഞ് മനോഹരിയായിട്ടാണ് വിവാഹത്തിന് എത്തിയത്. കറുത്ത കോട്ടും സ്യൂട്ടുമായിരുന്നു ലുക്ക്മാന്റെ വേഷം.
സപ്തമശ്രീ തസ്കര എന്ന ചിത്രത്തിലൂടെയാണ് ലുക്മാന് മലയാള സിനിമയിലെത്തിയത്. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അര്‍ച്ചന 31 നോട്ടൗട്ട് ആണ് ലുക്മാന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന സിനിമയിലെ ബിജു കുമാര്‍ എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന് ജാവ’യിലൂടെ നായക വേഷത്തിലുമെത്തി.
മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ് ലുക്കുമാന്‍. എന്‍ജിനീയറിങ് മേഖലയില്‍നിന്നുമാണ് ലുക്ക്മാന്‍ സിനിമയിലേക്ക് എത്തുന്നത്. മുഹ്സിന് പെരാരി സംവിധാനം ചെയ്ത ‘കെഎല്‍ 10 പത്ത്’ സിനിമയിലാണ് നടന് ശ്രദ്ധ നേടിയത്.
വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളിലും ലുക്മാന് അഭിനയിച്ചു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…