യുവനടന്‍ ലുക്മാന്‍ ഇനി ജുമൈമയ്ക്ക് സ്വന്തം- വിവാഹ ചിത്രങ്ങള്‍

നടന്‍ ലുക്മാന്‍ വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ചായിരുന്നു വിവാഹം. മണവാട്ടി ജുമൈമ ലഹങ്കയണിഞ്ഞ് മനോഹരിയായിട്ടാണ് വിവാഹത്തിന് എത്തിയത്. കറുത്ത കോട്ടും സ്യൂട്ടുമായിരുന്നു ലുക്ക്മാന്റെ വേഷം. സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെയാണ് ലുക്മാന്‍…

നടന്‍ ലുക്മാന്‍ വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ചായിരുന്നു വിവാഹം. മണവാട്ടി ജുമൈമ ലഹങ്കയണിഞ്ഞ് മനോഹരിയായിട്ടാണ് വിവാഹത്തിന് എത്തിയത്. കറുത്ത കോട്ടും സ്യൂട്ടുമായിരുന്നു ലുക്ക്മാന്റെ വേഷം.

സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെയാണ് ലുക്മാന്‍ മലയാള സിനിമയിലെത്തിയത്. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അര്‍ച്ചന 31 നോട്ടൗട്ട് ആണ് ലുക്മാന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന സിനിമയിലെ ബിജു കുമാര്‍ എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന്‍ ജാവ’യിലൂടെ നായക വേഷത്തിലുമെത്തി.

മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ് ലുക്കുമാന്‍. എന്‍ജിനീയറിങ് മേഖലയില്‍നിന്നുമാണ് ലുക്ക്മാന്‍ സിനിമയിലേക്ക് എത്തുന്നത്. മുഹ്‌സിന്‍ പെരാരി സംവിധാനം ചെയ്ത ‘കെഎല്‍ 10 പത്ത്’ സിനിമയിലാണ് നടന്‍ ശ്രദ്ധ നേടിയത്.

വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളിലും ലുക്മാന്‍ അഭിനയിച്ചു.