സിനിമയിൽ മാത്രം ഒതുക്കാൻ പറ്റുന്ന ബന്ധമല്ല അച്ഛനും, മമ്മൂക്കയും തമ്മിലുള്ളത്! അദ്ദേഹത്തിനോടൊപ്പം അഭിനയിക്കുമ്പോൾ  അമ്മ പറഞ്ഞത്; പദ്‌മരാജ്‌  

Follow Us :

ഒരു കാലത്തു മലയാള സിനിമയിൽ തിളങ്ങിനിന്ന നടൻ ആയിരുന്നു രതീഷ്, നടന്റെ മകൻ പദ്മരാജ് ഇപ്പോൾ തന്റെ പുതിയ ചിത്രം ‘ഡി എൻ എ’ യുടെ പ്രമോഷന്റെ ഭാ​ഗമായി മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. സിനിമയില്‍ മാത്രം ഒതുക്കാന്‍ പറ്റുന്ന ബന്ധമല്ല അച്ഛനും മമ്മൂക്കയും തമ്മിലുള്ളത്. അദ്ദേഹത്തിന്റെ കൂടെ ആയിരുന്നു തന്റെ ആദ്യ ചിത്രം, ‘ഫയര്‍മാന്‍’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ആദ്യമായി പദ്മരാജ് അഭിനയിച്ചത്.

ഫയര്‍മാനില്‍ അഭിനയിക്കാന്‍ സെറ്റിലേക്ക് പോകുമ്പോള്‍ , സുരേഷ് ഗോപി അങ്കിള്‍, സുരേഷ് കുമാര്‍ അങ്കിള്‍ എന്നിവരോടാണ് അനുഗ്രഹം തേടിയത്.അന്ന് ‘അമ്മ എന്നോട് പറഞ്ഞു , നീ ഒന്നുകൊണ്ടും പേടിക്കേണ്ട മമ്മൂക്കയുടെ സെറ്റിലേക്കാണ് നീ പോകുന്നത്. ഇക്ക എല്ലാം നോക്കിക്കോളും എന്നാണ് അമ്മ പറഞ്ഞത്. അമ്മ പറഞ്ഞതുപോലതന്നെ മമ്മൂക്ക എന്നെ അതുപോലെ നോക്കി,നിമയില്‍ മാത്രം ഒതുക്കാന്‍ പറ്റുന്ന ബന്ധമല്ല അച്ഛനും മമ്മൂക്കയും തമ്മിലുള്ളത്, ഇന്നും അത് തുടർന്ന് വരുന്നുണ്ട് പദ്മരാജ് രതീഷ് പറയുന്നു

അതുപോലെ സുരേഷ് ഗോപി  എംപിയായപ്പോള്‍ മെസേജ് അയച്ചിരുന്നു,   ആ സമയത്ത്  നാട്ടിലുണ്ടായിരുന്നില്ല  സുരേഷ് അങ്കിളിനെ  താൻ  നേരിട്ട് വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്തിരുന്നില്ല. എല്ലാം അദ്ദേഹത്തിന്റെ  ഭാര്യ  രാധിക വഴിയോ മകൻ  ഗോകുല്‍ വഴിയോആണ്  ചെയ്യാറുള്ളത്. കാരണം സുരേഷ് അങ്കിൾ  അത്രയും തിരക്കുള്ളയാളാണ്, പദ്മരാജൻ പറയുന്നു, അതേസമയം മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും ഒരുപോലെ തിളങ്ങിയ നടന്‍ രതീഷ് ഓര്‍മ്മയായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.