തന്റെ സ്വകാര്യത നഷ്ടപ്പെട്ടെന്ന് പ്രഭാസ്.. എല്ലാം ഒരുമിച്ച് കിട്ടില്ലല്ലോ..!?

ബാഹുബലി എന്ന സിനിമയോടെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് പ്രഭാസ്. ഇന്നിപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം രാധേശ്യാം റിലീസ് ചെയ്യുമ്പോള്‍, അഭിനയ രംഗത്തിലേക്ക് വന്നതിനെ തുടര്‍ന്ന് തന്റെ ജീവിതത്തിലെ സ്വകാര്യത നഷ്ടപ്പെട്ടതിന കുറിച്ച് നടന്‍ പ്രഭാസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

എസ്.എസ് രാജമൗലിയുടെ ബാഹുബലി ചിത്രത്തിലൂടെ ആഗോളതലത്തില്‍ ശ്രദ്ധ നേടിയ താരമാണ് പ്രഭാസ്. ബാഹുബലിക്ക് മുന്‍പം തെലുങ്കിലെ അറിയപ്പെടുന്ന താരമായിരുന്നെങ്കിലും ആ സിനിമയ്ക്ക് ശേഷം പ്രഭാസ് ലോകശ്രദ്ധ നേടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ സ്വകാര്യത നഷ്ടമായെന്ന് പറയുകയാണ് പ്രഭാസ്. രാധേശ്യാമിന്റെ പ്രമോഷന്‍ പരിപാടിയില്‍ വെച്ചാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. ”ബാഹുബലി എന്റെ സ്വകാര്യതയെ തീര്‍ച്ചയായും തടസപ്പെടുത്തിയിട്ടുണ്ട്.

ഒരിക്കല്‍ ആലപ്പുഴയില്‍ വന്നിരുന്നപ്പോഴും ബാഹുബലിയുടെ ആദ്യ ഭാഗത്തിന് കേരളത്തില്‍ വന്നപ്പോഴും ആരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല. അതുകൊണ്ട് ഷൂട്ടും നടന്നു. അന്ന് അവര്‍ക്കെന്നെ അറിയില്ലായിരുന്നു. ഇന്ന് എല്ലാവര്‍ക്കും എന്നെ അറിയാം. അതുകൊണ്ട് തന്നെ മുമ്പത്തേതിലും ഒരുപാട് വ്യത്യാസമുണ്ട്. പക്ഷെ അതില്‍ എനിക്ക് പ്രശ്നമില്ല.

നമുക്ക് എല്ലാം ഒരുമിച്ചു കിട്ടില്ലല്ലോ. ബാഹുബലിയും വേണം സ്വകാര്യതയും വേണം എന്ന് പറഞ്ഞു വാശി പിടിക്കാന്‍ കഴിയില്ലല്ലോ” എന്ന് കൂടി താരം കൂട്ടിച്ചേര്‍ക്കുന്നു. ബാഹുബലി എന്ന സിനിമ തന്റെ ജീവിതത്തില്‍ നല്ലതിനൊപ്പം കൂടുതല്‍ സമ്മര്‍ദ്ദങ്ങളിലേക്കും കൊണ്ടെത്തിക്കുന്നുണ്ടെന്നും പറയുകയാണ് അദ്ദേഹം. അതേസമയം, ഏറ്റവും പുതിയ ചിത്രം രാധേശ്യാമില്‍ ഹസ്തരേഖ വിദഗ്ദനായാണ് പ്രഭാസ് വേഷമിട്ടിരിക്കുന്നത്.

 

Rahul

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

29 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago