തന്റെ സ്വകാര്യത നഷ്ടപ്പെട്ടെന്ന് പ്രഭാസ്.. എല്ലാം ഒരുമിച്ച് കിട്ടില്ലല്ലോ..!?

ബാഹുബലി എന്ന സിനിമയോടെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് പ്രഭാസ്. ഇന്നിപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം രാധേശ്യാം റിലീസ് ചെയ്യുമ്പോള്‍, അഭിനയ രംഗത്തിലേക്ക് വന്നതിനെ തുടര്‍ന്ന് തന്റെ ജീവിതത്തിലെ സ്വകാര്യത നഷ്ടപ്പെട്ടതിന…

ബാഹുബലി എന്ന സിനിമയോടെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് പ്രഭാസ്. ഇന്നിപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം രാധേശ്യാം റിലീസ് ചെയ്യുമ്പോള്‍, അഭിനയ രംഗത്തിലേക്ക് വന്നതിനെ തുടര്‍ന്ന് തന്റെ ജീവിതത്തിലെ സ്വകാര്യത നഷ്ടപ്പെട്ടതിന കുറിച്ച് നടന്‍ പ്രഭാസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

എസ്.എസ് രാജമൗലിയുടെ ബാഹുബലി ചിത്രത്തിലൂടെ ആഗോളതലത്തില്‍ ശ്രദ്ധ നേടിയ താരമാണ് പ്രഭാസ്. ബാഹുബലിക്ക് മുന്‍പം തെലുങ്കിലെ അറിയപ്പെടുന്ന താരമായിരുന്നെങ്കിലും ആ സിനിമയ്ക്ക് ശേഷം പ്രഭാസ് ലോകശ്രദ്ധ നേടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ സ്വകാര്യത നഷ്ടമായെന്ന് പറയുകയാണ് പ്രഭാസ്. രാധേശ്യാമിന്റെ പ്രമോഷന്‍ പരിപാടിയില്‍ വെച്ചാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. ”ബാഹുബലി എന്റെ സ്വകാര്യതയെ തീര്‍ച്ചയായും തടസപ്പെടുത്തിയിട്ടുണ്ട്.

ഒരിക്കല്‍ ആലപ്പുഴയില്‍ വന്നിരുന്നപ്പോഴും ബാഹുബലിയുടെ ആദ്യ ഭാഗത്തിന് കേരളത്തില്‍ വന്നപ്പോഴും ആരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല. അതുകൊണ്ട് ഷൂട്ടും നടന്നു. അന്ന് അവര്‍ക്കെന്നെ അറിയില്ലായിരുന്നു. ഇന്ന് എല്ലാവര്‍ക്കും എന്നെ അറിയാം. അതുകൊണ്ട് തന്നെ മുമ്പത്തേതിലും ഒരുപാട് വ്യത്യാസമുണ്ട്. പക്ഷെ അതില്‍ എനിക്ക് പ്രശ്നമില്ല.

നമുക്ക് എല്ലാം ഒരുമിച്ചു കിട്ടില്ലല്ലോ. ബാഹുബലിയും വേണം സ്വകാര്യതയും വേണം എന്ന് പറഞ്ഞു വാശി പിടിക്കാന്‍ കഴിയില്ലല്ലോ” എന്ന് കൂടി താരം കൂട്ടിച്ചേര്‍ക്കുന്നു. ബാഹുബലി എന്ന സിനിമ തന്റെ ജീവിതത്തില്‍ നല്ലതിനൊപ്പം കൂടുതല്‍ സമ്മര്‍ദ്ദങ്ങളിലേക്കും കൊണ്ടെത്തിക്കുന്നുണ്ടെന്നും പറയുകയാണ് അദ്ദേഹം. അതേസമയം, ഏറ്റവും പുതിയ ചിത്രം രാധേശ്യാമില്‍ ഹസ്തരേഖ വിദഗ്ദനായാണ് പ്രഭാസ് വേഷമിട്ടിരിക്കുന്നത്.