തമിഴ് നടൻ പ്രഭു ആശുപത്രിയിൽ; പ്രാർത്ഥനയോടെ ആരാധകർ!

തെന്നിന്ത്യൻ സൂപ്പർ താരം പ്രഭു ആശുപത്രിയിൽ. കഠിനമായ വയറുവേദനയെ തുടർന്നാണ് പ്രഭുവിനെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ വൃക്കയിൽ കല്ല് കണ്ടെത്തുകയായിരുന്നു. തുടർന്ന് ലേസർ എൻഡോസ്‌കോപ്പി മാർഗത്തിൽ കല്ല് നീക്കം ചെയ്തു.കോടമ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.


ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രഭു സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി പുറത്തിറക്കിയ ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.”പ്രഭുവിന്റെ കിഡ്നിയിലെ തകരാറിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. കിഡ്നിയിൽ കല്ലുകൾ കണ്ടെത്തി, ലേസർ ചികിത്സയിലൂടെ യൂറിറ്ററോസ്‌കോപ്പി സർജറിയിലൂടെ നീക്കം ചെയ്തു. പൂർണ ആരോഗ്യവാനാണ്. പതിവ് പരിശോധനകൾക്ക് ശേഷം അയക്കും. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വീട്ടിലേക്ക് മടങ്ങാം”

അതേസമയം, പ്രഭുവിന്റെ കുടുംബാംഗങ്ങളാരും പുതിയ സംഭവവികാസങ്ങളോട് പ്രതികരിച്ചിട്ടില്ല. ന്ന പ്രശസ്ത നടനും നിർമ്മാതാവുമാണ് പ്രഭു. ശിവാജി ഗണേശന്റെ മകനാണ്. 1982-ൽ സങ്കിലി എന്ന ചിത്രത്തിലൂടെയാണ് പ്രഭു തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ദളപതി വിജയുടെ ‘വാരിസു’ എന്ന ചിത്രത്തിലാണ് പ്രഭു ഒടുവിൽ അഭിനയിച്ചത്.മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ: രണ്ടാം ഭാഗം റിലീസിനെത്തുന്ന പുതിയ ചിത്രം

Aiswarya Aishu