Categories: Film News

ഞാൻ ചെയ്ത 130 കഥാപാത്രങ്ങളും കടക്കാരാനായിട്ടാണെന്ന് സൈജു കുറുപ്പ്

ട്രോളൻമാർ നടൻ സൈജു കുറുപ്പിനെ വിശേഷിപ്പിക്കുന്നത് മലയാള സിനിമയിലെ ‘ഡെബ്റ്റ് സ്റ്റാർ’ എന്നാണ്. താരം അഭിനയിച്ച് സിനിമകളിൽ ഭൂരിഭാഗവും കടക്കാരനായ കഥാപാത്രമായിരുന്നു. അതോടെയാണ് സൈജുവിന് ഈ പേര് വന്നത്. അതേ സമയം തനിക്ക് വരുന്ന ഓരോ ട്രോളുകളും താൻ തമാശയായിട്ട് മാത്രമേ എടുത്തിട്ടുള്ളു എന്നാണ് സൈജു ഇപ്പോൾ പറയുന്നത്.


” പലരും തന്നെ കടണക്കെണി സ്റ്റാർ എന്നൊക്കെയാണ് വിളിക്കുന്നത് ഞാൻ വളരെ തമാശയായിട്ടാണ് എടുക്കുന്നത്. സീരിയസായി എടുത്താൽ ഞാൻ അത്തരം കഥാപാത്രങ്ങൾ ചെയ്യാതിരിക്കണം. ഞാൻ ചെയ്ത 130 കഥാപാത്രങ്ങൾക്കും കടവും പ്രാരാബ്ധവുമാണ് കടം മേടിക്കാത്ത ആൾക്കാർ ആരെങ്കിലുമുണ്ടോ?’എന്നാണ് സൈജു കുറുപ്പ് ചോദിക്കുന്നത്.

‘ജീവിതത്തിൽ എല്ലാവർക്കും കടം കാണുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നേരിട്ട് ചോദിച്ചിട്ടില്ലെങ്കിലും ബാങ്കിൽ പോയി ലോൺ എടുക്കുന്നവരാണ് നമ്മൾ എല്ലാവരും. അതുകൊണ്ട് ഏത് കഥാപാത്രം ചെയ്താലും അവർക്ക് കടവും പ്രരാബ്ധവുമൊക്കെ കാണും.’സൈജു ഒരുത്തി, തീർപ്പ്, മേം ഹൂ മൂസ, 12ത് മാൻ, മേപ്പടിയാൻ, മാളികപ്പുറം എന്നീ ചിത്രങ്ങളിലെല്ലാം കടക്കാരനായിട്ടാണ് എത്തിയത്. അതേ സമയം സൈജു കുറുപ്പ് നായകനായി എത്തുന്ന ജാനകി ജാനെ റിലീസിനൊരുങ്ങുകയാണ്

 

Aiswarya Aishu