മൂന്ന് മാസം മുമ്പ് ഭാര്യയെ നഷ്ടപ്പെട്ട നടന്‍ സതീഷ് വജ്ര മരിച്ച നിലയില്‍

മൂന്ന് മാസം മുമ്പ് ഭാര്യയെ നഷ്ടപ്പെട്ട സതീഷ് വജ്രയെ ആര്‍ആര്‍ നഗറിലെ വസതിയില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ദുരൂഹ സാഹചര്യത്തില്‍ നടനെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. സിനിമാമേഖലയെ ഞെട്ടിച്ചിരിക്കുകയാണ് സതീഷിന്റെ മരണം. സംഭവത്തില്‍ ഭാര്യാസഹോദരന്‍ സുദര്‍ശന്‍ ഉള്‍പ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.

ശനിയാഴ്ച രാവിലെയാണ് ബെംഗളൂരുവിലെ ആര്‍ആര്‍ നഗര്‍ പട്ടണഗെരെയിലെ വീട്ടില്‍ സതീഷിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ട അയല്‍വാസിയാണ് വീട്ടുടമസ്ഥനെ വിവരം അറിയിച്ചത്. സതീഷിന്റെ വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സതീഷിന്റെ ഭാര്യ മരിച്ചിരുന്നു. ഇത് ആത്മഹത്യയാണെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണ കാരണമെന്നാണ് ഭാര്യവീട്ടുകാര്‍ ആരോപിക്കുന്നത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഭാര്യയുടെ മരണത്തിനു പിന്നാലെ കുട്ടിയെ അവരുടെ വീട്ടുകാരാണ് നോക്കിയിരുന്നത്.

കുട്ടിയെ കാണാനായി സതീഷ് ഭാര്യവീട്ടില്‍ എത്തിയിരുന്നുവെന്നും കുട്ടിയെ തിരിച്ചു കിട്ടുന്നതിനു നിയമനടപടികളും സ്വീകരിച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇതു സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച, ഭാര്യയുടെ ഇളയ സഹോദരനായ സുദര്‍ശന്‍ സുഹൃത്തായ നാഗേന്ദ്രയെയും സഹായത്തിനു കൂട്ടി സതീഷിന്റെ വീട്ടിലെത്തി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നുവെന്ന് പൊലീസ് പറയുന്നു. സതീഷ് ഒരു ടെലിവിഷന്‍ നടനായിരുന്നു, കൂടാതെ ‘ലഗോരി’ എന്ന കന്നഡ സിനിമയിലും ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Gargi

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

7 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago