ദുൽഖർ സൽമാനെ നായകനാക്കി താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ച് നടൻ സൗബിൻ ഷാഹിർ. താൻ അടുത്ത് തന്നെ ഒരു സിനിമ സംവിധാനം ചെയ്യുമെന്നും അതിൽ ഏത് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് സൗബിൻ ഷാഹിർ പറഞ്ഞിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ വെള്ളരി പട്ടണത്തിന്റെ പ്രസ്സ് മീറ്റിലാണ് സൗബിൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
തന്റൈ കയ്യിൽ ‘ഒന്ന് രണ്ട് സ്ക്രിപ്റ്റുകളുണ്ട്, അതിൽ ഏതാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ദുൽഖറിനെ നായകനാക്കി ചെയ്യാനിരുന്ന ഓതിരം കടകം എന്ന ചിത്രം കുറച്ച് നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. അതിന് മുൻപ് വേറെ ഒരു സിനിമ ഈ വർഷം തന്നെ ചെയ്യാമെന്നാണ് കരുതുന്നത്’, സൗബിൻ പറഞ്ഞു.ദുൽഖർ സൽമാൻ സൗബിന്റെ ആദ്യ സംവിധാന സംരംഭമായ ‘പറവ’ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്നു. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വൻ വിജയമാണ് നേടിയത്.
അതേസമയം, സൗബിൻ ഷാഹിറും മഞ്ജു വാര്യയരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വെള്ളരിപ്പട്ടണം’ എന്ന സിനിമ മാർച്ച് 24ന് റിലീസിന് എത്തുകയാണ്. നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന
ചിത്രമാണ് വെള്ളരിപട്ടണം.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…