സ്റ്റേജിൽ പാട്ട് പാടുന്നതിനിടെ തെറിവിളിച്ചു നടൻ ശ്രീനാഥ് ഭാസി! വീഡിയോ വൈറൽ 

സ്റ്റേജിൽ പാട്ട് പാടുന്നതിനിടെ തെറി വിളിച്ച് ശ്രീനാഥ് ഭാസി. ആവേശത്തിലെ സുഷിൻ ശ്യാം സംഗീതം നൽകി വിനയാക് ശശികുമാർ എഴുതിയ ‘ജാഡ’ എന്നുതുടങ്ങുന്ന ഗാനം ആലപിക്കുന്നതിനിടെയാണ് ശ്രീനാഥ് ഭാസി തെറി വിളിക്കുന്നത് , ഇപ്പോൾ നടന്റെ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.  ഈ വീഡിയോ കേട്ട്നി രവധി പേരാണ് താരത്തിനെതിരെ വിമർശനവുമായി എത്തുന്നത്,  തെറി വിളിച്ചിട്ടും ഇതൊക്കെ കേട്ട് കയ്യടിക്കുന്ന കാണികളെ സമ്മതിച്ചുകൊടുക്കണമെന്നാണ് വീഡിയോക്ക് താഴെ നിരവധി പേർ കമന്റ് ചെയ്യുന്നത്.

ഇന്‍സ്റ്റഗ്രാമിലെ വിവിധ പേജുകളിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ട്രോള്‍ പേജുകളിലും ശ്രീനാഥ് ഭാസിയുടെ പുത്തന്‍ പാട്ട് വൈറലാണ്.താരത്തെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു, എന്നാൽ സംഭവത്തിൽ ഇതുവരെ ശ്രീനാഥ് ഭാസി പ്രതികരണം അറിയിച്ചിട്ടില്ല. നേരത്തെ രണ്ട് വ്യത്യസ്ത അഭിമുഖങ്ങൾക്കിടെ അവതാരകയെയും അവതാരകനെയും വെർബൽ അബ്യൂസ് നടത്തിയതിന് താരത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ചട്ടമ്പി സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ആണ് ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത് .  മോശമായി പെരുമാറിയെന്ന് ആരോപിച്ച് നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അവതാരക പരാതി നല്‍കിയിരുന്നു. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന അഭിമുഖങ്ങള്‍ക്കിടെയായിരുന്നു സംഭവം. അഭിമുഖത്തിന് മുന്‍പ് നല്ല രീതിയില്‍ സംസാരിച്ച ശ്രീനാഥ് ഭാസി അഭിമുഖം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വളരെയധികം ക്ഷോഭിച്ചു പെരുമാറിയെന്നാണ് പരാതിക്കാരിയായ അവതാരക പറഞ്ഞിരുന്നു, എന്നാൽ  തന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും ആരെയും തെറി വിളിച്ചിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു, എന്തായലും ഇപ്പോൾ നടന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിലെല്ലാം തന്നെ വൈറലാകുക യാണ്