ഒരു കുഞ്ഞ് കൊടുത്തുവിട്ട അമൂല്യമായ സമ്മാനം വളരെ ഭദ്രമായി പ്രധാനമന്ത്രിയെ ഏൽപിച്ച് നടൻ സുരേഷ് ഗോപി

ഭാരതത്തിന്റെ  ബഹുമാന്യനായ പ്രധാനമന്ത്രിയ്ക്കായി പത്തനാപുരത്ത് കാരിയായ  പെൺകുട്ടി കൊടുത്ത വിട്ട വളരെ  അമൂല്യമായ സമ്മാനം ഏറ്റവും  ഭദ്രമായി തന്നെ ഏൽപ്പിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം നടൻ സുരേഷ് ഗോപി. പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശനത്തിനിടെയിൽ ജയലക്ഷ്മിയെന്ന പെൺകുട്ടി വളരെ സന്തോഷത്തോടെ പരിപാലിച്ചു വന്ന പേര വൃക്ഷ തൈ പ്രധാനമന്ത്രിയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞു സുരേഷ് ഗോപിയെ ഏൽപിച്ചിരുന്നു. ഇപ്പോൾ ആ പെൺകുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുത്തുവെന്ന വളരെ  സന്തോഷമുള്ള വാർത്ത താരം തന്നെ സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചിരിക്കുകയാണ്.

suresh gopi1

സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ….

‘പത്തനാപുരത്തെ ഒരു വീട്ടുമുറ്റത്ത് ചിന്താശീലയായ ഒരു പെണ്‍കുട്ടി നട്ടുവളര്‍ത്തിയ വൃക്ഷത്തൈ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വളരും. ഞാന്‍ വാക്കുനല്‍കിയിരുന്നതുപോലെ ജയലക്ഷ്‍മി നല്‍കിയ പേരത്തൈ ഇന്നലെ പ്രധാനമന്ത്രിക്ക് കൈമാറി. സന്തോഷപൂര്‍വ്വം അത് സ്വീകരിച്ച അദ്ദേഹം തന്‍റെ ഔദ്യോഗിക വസതിയുടെ വളപ്പില്‍ അത് നടാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.

suresh gopi

പത്തനാപുരത്തു നിന്ന് ഒരു കുഞ്ഞു മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്‍റെ കയ്യില്‍ എത്തിയിട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന്‍റെ ഔദ്യോഗിക ബംഗ്ലാവിന്‍റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്‍റെ തൈ എന്‍റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്‍റെ സന്ദേശം’, താരം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Vishnu