Film News

നടന്‍ ടൊവിനോയുടെ ഭാര്യാപിതാവ് അന്തരിച്ചു!!

യുവ നടന്‍ ടൊവിനോ തോമസിന്റെ ഭാര്യ ലിഡിയയുടെ പിതാവ് വിന്‍സന്റ് ജോസഫ് കുന്നംകുടത്ത് (66) അന്തരിച്ചു. വ്യാഴം വൈകിട്ട് 6:10 നായിരുന്നു മരണം സംഭവിച്ചത്. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനാണ് അന്തരിച്ച വിന്‍സന്റ്. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നാലു മണിക്ക് നടക്കും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം. ഭാര്യ: മേരി വിജയം. മക്കള്‍: ലിഡിയ ടൊവിനോ, ജോസ്വിന്‍. മരുമക്കള്‍: ടൊവിനോ തോമസ്, റോസ്.

ഡോ. ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങള്‍ ആണ് ടൊവിനോയുടെ പുതിയ ചിത്രം. നിരവധി വിദേശ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം ഇപ്പോള്‍ ഒടിടിയിലെത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സിലാണ് അദൃശ്യ ജാലകങ്ങള്‍ സ്ട്രീം ചെയ്യുന്നത്.

ടൊവിനോയ്ക്ക് ഒപ്പം നിമിഷ സജയനും ഇന്ദ്രന്‍സും പ്രധാനം വേഷം ചെയ്യുന്നുണ്ട്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും മൈത്രി മൂവി മേക്കേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യദു രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Anu