വാക്കുകള്‍ വളച്ചൊടിച്ച് ദുരുപയോ​ഗം ചെയ്യുന്നു: ഉദയനിധിയെ പിന്തുണച്ച് പാ രഞ്ജിത്ത്

Follow Us :

ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാതന ധര്‍മ്മ  പരാമര്‍ശം രാജ്യവ്യാപകമായി ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. സനാതന ധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിര്‍ക്കുകയല്ല ഉന്മൂലനം ചെയ്യുകയാണ് വേണ്ടത് എന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നത്. ഉദയനിധിയുടെ സനാതന ധര്‍മ്മ പരാമര്‍ശത്തിനെതിരെയുള്ള വിവാദങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ പാ രഞ്ജിത്ത്. ഉദയനിധി സ്റ്റാലിന്റെ വാക്കുകളെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുകയാണെന്ന് പാ രഞ്ജിത്ത് എക്‌സില്‍ കുറിച്ചു.”ഉദയനിധി സ്റ്റാലിന് എന്റെ ഐക്യദാര്‍ഢ്യം. നൂറ്റാണ്ടുകളായി ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വമാണ് സനാതന ധര്‍മത്തിന്റെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനം. ജാതിയുടെയും ലിംഗത്തിന്റെ പേരിലുള്ള മനുഷ്യത്വരഹിമായ ആചാരങ്ങളുടെ വേരുകള്‍ സനാതന ധര്‍മത്തിലുണ്ട്.”ഡോ. അംബേദ്കര്‍, ഇയോതീദാസ് പണ്ഡിതന്‍, തന്തൈ പെരിയാര്‍, മഹാത്മാ ഫൂലെ, സന്ത് രവിദാസ് തുടങ്ങിവരെല്ലാം തങ്ങളുടെ പോരാട്ടങ്ങളില്‍ ഇത് തന്നെയാണ് വാദിക്കുന്നത്. ഉദയനിധിയുടെ പ്രസ്താവനയെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുന്ന ഹീനമായ സമീപനം അംഗീകരിക്കാനാവില്ല.അദ്ദേഹത്തിനെതിരെ വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങളിലും വേട്ടയാടലുകളിലും അപലപിക്കുന്നു. സാമൂഹ്യനീതിയും സമത്വവുമുള്ള ഒരു സമൂഹം സ്ഥാപിക്കാന്‍ സനാധന ധര്‍നം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകളെ ഞാന്‍ പിന്തുണയ്ക്കുന്നു” എന്നാണ് പാ രഞ്ജിത്ത് കുറിച്ചത്.  ഈ സംഭവത്തിൽ പ്രകാശ് രാജിന്റെ ഒരു സോഷ്യൽ മീഡിയ പോസ്ട്ടും   ചർച്ചയായി . ഹിന്ദുക്കൾ തനതാനികളല്ല , തനതാനികൾ മനുഷ്യ വിരുദ്ധരാണ് ‘  എന്ന കുറിപ്പോടെ  പെരിയാർ ഇ. വി രാമസാമിയുടെയും ഡോ. ബി. ആർ അംബേദ്കറുടെയും ചിത്രത്തിന്റെ കൂടെയാണ് എക്സിൽ പ്രകാശ് രാജ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇതുവരെ 2 മില്ല്യൺ ആളുകൾ കാണുകയും 23000 പേർ ലൈക്ക് ചെയ്യുകയും ചെയ്തു.മറ്റൊരു ട്വീറ്റിൽ, പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കൽ ചടങ്ങിനെത്തിയ സന്യാസിവര്യന്മാരെയും പ്രകാശ് രാജ് വിമർശിക്കുന്നു. പ്രധാനമന്ത്രിയും , ധനമന്ത്രി നിർമ്മല സീതാരാമനും പുരോഹിതന്മാർക്കൊപ്പം നിന്നെടുത്ത ചിത്രം പങ്ക് വച്ച് ‘ ബാക്ക് ടു ദ ഫ്യൂച്ചർ ..ഒരു # ഒരു #തനതാനി പാർലമെന്റ്.. പ്രിയ പൗരന്മാരേ, നിങ്ങൾക്ക് ഇതിൽ കുഴപ്പമുണ്ടോ #justasking“ എന്നാണ് പ്രകാശ് രാജ് കുറിച്ചത്.

എന്നാൽ സനാതനധർമ്മത്തെ പരിഹസിച്ച നടൻ പ്രകാശ് രാജിനെതിരെ ബോളിവുഡ് നടൻ മനോജ് ജോഷി രംഗത്തെത്തി. ഇന്ത്യൻ സംസ്കാരത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് പ്രകാശ് രാജ് ചെയ്യുന്നതെന്ന് മനോജ് ജോഷി സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിൽ പറഞ്ഞു.ഉദയ നിധി സ്റ്റാലിന്റെ ഇ പ്രസ്‍താവനക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നു..എന്നിട്ടും ഉദയനിധി തന്റെ അഭിപ്രായത്തിൽ മാറ്റം വരുത്തിയിരുന്നില്ല.ഉദയനിധി സ്റ്റാലിനെതിരെ  സംഘപരിവാർ അനുകൂല സംഘടനകളും വിവിധ ബി.ജെ. പി നേതാക്കളും രംഗത്ത് വന്നിരുന്നു. ഉദയനിധി സ്റ്റാലിന്റെ തല വെട്ടിയെടുക്കുന്നവർക്ക് 10 കോടി രൂപ പാരിതോഷികം വരെയിട്ടു അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരംഹൻസ് ആചാര്യ . അപ്പൊൽ കൊലപാതകമാണോ സനാതന ധർമം ന്നും ഛോഡ്‌ക്കെണ്ടി ഇരിക്കുന്നു. അയോധ്യയിലെ സന്യാസി പരംഹൻസ് ആചാര്യക്ക് ഉദയനിധി സ്റാലിൻ മാരുപാടിയും നൽകിയിരുന്നു.   കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാന്‍ നോക്കേണ്ട എന്നും സനാതനധര്‍മത്തിലെ അസമത്വത്തെ ഇനിയും വിമര്‍ശിക്കുമെന്നും ഉദയനിധി സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.അദ്ദേഹം യഥാര്‍ത്ഥ സന്യാസിയാണോ അതോ ഡ്യൂപ്ലിക്കേറ്റാണോ? എന്തുകൊണ്ടാണ് നിങ്ങള്‍ ത്ന്റെ തലയ്ക്ക് ഇത്ര വില നല്‍കിയത്? നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം?,’ ഉദയനിധി സ്റ്റാലിൻ  ചോദിച്ചു. എന്തിനാണ് തന്റെ മുടി ചീകാന്‍ 10 കോടി രൂപ പ്രഖ്യാപിക്കുന്നത് എന്നും ഒരു 10 രൂപയുടെ ചീപ്പ് തന്നാല്‍ അത് താന്‍ തന്നെ സ്വന്തമായി ചെയ്യാമെന്നും ഉദയനിധി സ്റ്റാലിന്‍ പരിഹസിച്ചു. അതേസമയം സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ചിട്ടില്ലെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി.ശനിയാഴ്ച ചെന്നൈയില്‍ നടന്ന ഒരു സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ജാതിവെറിക്ക് ഇരയായ രോഹിത് വെമുലയുടെ അമ്മയെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു ഉദയനിധി സനാതന ധര്‍മ്മത്തെക്കുറിച്ച് പറഞ്ഞത്. ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനല്ല, നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. സനാതന ധര്‍മ്മവും അങ്ങനെ തന്നെയാണ്.