താൻ ഒരു കൃഷ്ണ ഭക്തയാണ്! ഉണ്ണിക്കണ്ണനെ  മടിയിൽ വെച്ചുകൊണ്ടുള്ള രശ്മിയുടെ ചിത്രങ്ങൾ വൈറൽ 

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് രശ്മി സോമൻ, ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഇന്ന് ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ചാണ് താരം ഇങ്ങനൊരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. താൻ തികഞ്ഞ ഒരു കൃഷ്ണ ഭകതയാണെന്ന് നടി പറയുന്നുണ്ട്. ഗുരുവായൂർ സ്വദേശിയായ  രശ്മി തന്റെ ഉണ്ണിക്കണ്ണനെ മടിയിൽ ഇരുത്തിക്കൊണ്ടാണ് ചിത്രത്തിൽ എത്തുന്നത്, അതുപോലെ കണ്ണനെ വെണ്ണ കൊടുക്കുന്നതും അങ്ങനെയുള്ള ചിത്രങ്ങളും ഉണ്ട്.

എന്റെഉണ്ണി കണ്ണനെ ഒരായിരം പിറന്നാൾ ആശംസകൾ എന്ന് തലക്കെട്ടോടെ ആണ് താരം ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. തനിക്ക് ജീവിതത്തിൽ ഒരുപാടു പ്രതിസന്ധികൾ ഉണ്ടായിരുന്നു, അന്ന് തനിക്ക് കൂട്ടായി നിന്നത് ഗുരുവായൂരപ്പൻ ആണെന്നും നടി കൂട്ടിച്ചേർക്കുന്നു.

നിരവധി സിനിമകളിലും, സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്, എന്നാൽ സിനിമയിൽ അഭിനയിക്കുന്നത് വീട്ടുകാർക്ക് ഇഷ്ടമല്ലാത്തതിനാൽ ചില അ വസരങ്ങൾ തനിക്ക് നഷ്ട്ടമായിട്ടുണ്ടെന്നും നടി പറയുന്നു, ഇപ്പോൾ നാലര വര്ഷം കഴിഞ്ഞു താരം വീണ്ടും മിനിസ്‌ക്രീനിൽ സജീവമായി.