വേറെ വധുവിനെ കിട്ടിയാൽ കത്രീനയെ ഡിവോഴ്സ് ചെയ്യുമോ?; ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിക്കി കൗശൽ

ബോളിവുഡിലെ യുവതാരമാണ് വിക്കി കൗശൽ. സിനിമ രംഗത്ത് ഉറി അടക്കം വൻ ഹിറ്റുകൾ സൃഷ്ടിച്ച വിക്കി കൗശൽ നടി കത്രീന കൈഫിനെ ജീവിത പങ്കാളിയാണ്. ഇപ്പോൾ ഇതാ തനഅറം പുതിയ സിനിമയുടെ പ്രമോഷൻ സമയത്ത് വിക്കി കൗശൽ നേരിട്ട ഒരു ചോദ്യവും അതിനുള്ള ഉത്തരവുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിക്കി നായകനായി എത്തുന്ന പുതിയ സിനിമയായ സര ഹട്ട്കെ ഹര ബച്ച്കെയുടെ പ്രമോഷനിടെയാണ് താരത്തെ കുഴപ്പിച്ച ചോദ്യം വന്നത്. ”കൂടുതൽ നല്ലൊരു വധുവിനെ കണ്ടെത്തിയാൽ കത്രീന കൈഫിൽ നിന്നും ഡിവോഴ്സ് നേടി, ആ പുതിയ വധുവിനെ വിവാഹം കഴിക്കുമോ?” വിക്കിയോട് ഉയർന്ന ചോദ്യം ഇതായിരുന്നു. എന്നാൽ രസകരമായി തന്നെയാണ് വിക്കി കൗശൽ ഇതിന് മറുപടി നൽകിയത്. ”വൈകുന്നേരം വീട്ടിലേക്ക് തന്നെയാണ് പോകുന്നത്. അതുപോലെ കുടുക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത്. കൊച്ച് പയ്യനാണ്. ഞാൻ ഒന്ന് വളരട്ടെയെന്നാണ് വിക്കി പറഞ്ഞത്.

സര ഹട്ട്കെ ഹര ബച്ച്കെയിൽ സാറ അലി ഖാൻ ആണ് നായിക.ദമ്പതികളുടെ ജീവിതത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഈ റൊമാൻറിക് ചിത്രത്തിൻറെ ഇതിവൃത്തം. അടുത്തിടെ ഒരു അഭിമുഖത്തിൽ നിങ്ങൾക്ക് ഒരു പങ്കാളിയുണ്ടാകുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നാണ് വിക്കി കൗശൽ പറഞ്ഞിരുന്നു

Aiswarya Aishu