ക്യാപ്റ്റന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ വിജയ്ക്ക് നേരെ ചെരുപ്പേറ്!!!

അന്തരിച്ച നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് മടങ്ങുന്നതിനിടെ നടന്‍ ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്. വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങുമ്പോഴാണ് ദാരുണ സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരേ ചെരുപ്പ് എറിഞ്ഞു, ചെരുപ്പ് വിജയിയുടെ തലയുടെ പുറകില്‍ കൂടി പോകുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

വളരെ വികാരാധീനനായാണ് വിജയിയെ വിജയകാന്തിനെ കാണാനെത്തിയത്. ബന്ധുക്കളെ ആശ്വസിപ്പിച്ച് മടങ്ങുമ്പോഴാണ് താരത്തിനെതിരെ ഇങ്ങനെ അതിക്രമം നടന്നത്. വീഡിയോ വൈറല്‍ ആയതോടെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചിരുന്നത്. നിരവധി പേരാണ് പ്രിയ ക്യാപ്റ്റനെ അവസാനമായി കണ്ട് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത വിജയ്‌ക്കെതിരെ അതിക്രമം കാണിച്ചവര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. ആര് ചെയ്താലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നാണ് ആരാധകര്‍ പറയുന്നത്. തമിഴകത്ത് എല്ലാവരും ആദരിക്കുന്ന ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങില്‍ നടക്കുന്നതിനിടെ ഇത്തരം നീച പ്രവര്‍ത്തി ചെയ്തത് തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി എന്നാണ് എല്ലാവരും പറയുന്നത്.

വിജയ്യുടെ സിനിമാ കരിയറില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള താരമാണ് വിജയകാന്ത്. ഇരുവര്‍ക്കും ഇടയില്‍ നല്ല സൗഹൃദവും സ്നേഹവും ഉണ്ടായിരുന്നു. തന്റെ സിനിമാ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള വ്യക്തിയാണ് വിജയകാന്ത് എന്ന് വിജയ് തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്.

Anu

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

5 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

9 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

10 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

10 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

13 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

14 hours ago