ക്യാപ്റ്റന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ വിജയ്ക്ക് നേരെ ചെരുപ്പേറ്!!!

അന്തരിച്ച നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് മടങ്ങുന്നതിനിടെ നടന്‍ ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്. വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങുമ്പോഴാണ് ദാരുണ സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരേ ചെരുപ്പ് എറിഞ്ഞു, ചെരുപ്പ്…

അന്തരിച്ച നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് മടങ്ങുന്നതിനിടെ നടന്‍ ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്. വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങുമ്പോഴാണ് ദാരുണ സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരേ ചെരുപ്പ് എറിഞ്ഞു, ചെരുപ്പ് വിജയിയുടെ തലയുടെ പുറകില്‍ കൂടി പോകുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

വളരെ വികാരാധീനനായാണ് വിജയിയെ വിജയകാന്തിനെ കാണാനെത്തിയത്. ബന്ധുക്കളെ ആശ്വസിപ്പിച്ച് മടങ്ങുമ്പോഴാണ് താരത്തിനെതിരെ ഇങ്ങനെ അതിക്രമം നടന്നത്. വീഡിയോ വൈറല്‍ ആയതോടെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചിരുന്നത്. നിരവധി പേരാണ് പ്രിയ ക്യാപ്റ്റനെ അവസാനമായി കണ്ട് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത വിജയ്‌ക്കെതിരെ അതിക്രമം കാണിച്ചവര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. ആര് ചെയ്താലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നാണ് ആരാധകര്‍ പറയുന്നത്. തമിഴകത്ത് എല്ലാവരും ആദരിക്കുന്ന ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങില്‍ നടക്കുന്നതിനിടെ ഇത്തരം നീച പ്രവര്‍ത്തി ചെയ്തത് തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി എന്നാണ് എല്ലാവരും പറയുന്നത്.

വിജയ്യുടെ സിനിമാ കരിയറില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള താരമാണ് വിജയകാന്ത്. ഇരുവര്‍ക്കും ഇടയില്‍ നല്ല സൗഹൃദവും സ്നേഹവും ഉണ്ടായിരുന്നു. തന്റെ സിനിമാ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള വ്യക്തിയാണ് വിജയകാന്ത് എന്ന് വിജയ് തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്.