Categories: Film News

സായിബാബ ഭക്തയായ അമ്മയ്ക്കായി ക്ഷേത്രം പണികഴിപ്പിച്ച്‌ നടൻ വിജയ്

സായിബാബ ഭക്തയായ അമ്മയ്ക്കായി ക്ഷേത്രം പണികഴിപ്പിച്ച്‌ നടൻ വിജയ്. അമ്മയുടെ ആഗ്രഹപ്രകാരമാണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിവരം. ചെന്നൈയിലെ കൊരട്ടൂരിലാണ് ക്ഷേത്രം പണികഴിപ്പിച്ചത്. വിജയ്‌യുടെ ഉടമസ്ഥതയിലെ സ്ഥലത്താണ് ക്ഷേത്രം ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായത്.

ഈ സമയത്ത് വിജയ് ഇവിടെ എത്തിയതിന്റെ ചിത്രം വൈറലായിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ ക്ഷേത്ര സന്ദർശനത്തിനെത്തിയ വിജയ് എന്ന നിലയിലാണ് ചിത്രം പ്രചരിച്ചത്. പിന്നീടാണ് ഇത് വിജയ് പണി കഴിപ്പിച്ച ക്ഷേത്രമാണ് എന്ന റിപ്പോർട്ടുകൾ വന്നത്.

Ajay Soni