Film News

വിജയ് കാണാനായി ആരാധകരുടെ വമ്പൻ തിരക്ക്,തിരക്കിൽ നടന്റെ കാറിന് കേടുപാടുകൾ

കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ ചിത്രമായ ഗോട്ടിന്റെ ഷൂട്ടിങ്ങിനായി നടൻ ദളപതി വിജയ് കേരളത്തിലെത്തിയത്, ചെന്നയിൽ നിന്നും പുറപ്പെട്ട നടൻ വൈകിട്ട് അഞ്ച് മണിക്കാണ് തിരുവനന്തപുരം എയർപോർട്ടിൽ വന്നെത്തിച്ചേർന്നത്, തന്റെ ആരാധന മൂർത്തിയെ കാണാൻ വമ്പൻ ആരാധക ജനാവലി ആയിരുന്നു ഐര്പോര്ട്ടിലും പരിസരത്തും തമ്പടിച്ചത്, ആരാധകരെ നിയന്ത്രിക്കാനായി വമ്പൻ പോലീസ് സംഘവും എത്തിയിരുന്നു, എയർ പോർട്ട് റോഡിൽ തന്നെ വമ്പൻ ബ്ലോക്ക് ആയിരുന്നു സൃഷ്ടിച്ചത്, നടന്റെ ആരാധക സംഘം ഉച്ച മുതൽ ഫ്ലക്സുകളും,ബാനറുകളുമായി എയർപോർട്ടിൽ എത്തിയിരുന്നു

പോലീസുകാരും, സുരക്ഷ സംഘകരും നടനെ ഒരു വിധത്തിലാണ് ഹോട്ടലിൽ എത്തിച്ചത് , ഇതിനിടയിൽ വിജയ് യുടെ കാറിനും കേടുപാടുകൾ സംഭവിച്ചു, അത്രആരാധക  തിരക്ക് ആയിരുന്നു,മാർച്ച് 23  വരെ വിജയ് കേരളത്തിൽ തന്നെ ഉണ്ടാകുമെന്നാണ് സൂചനകൾ ,

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനാണ് താരം കേരളത്തിലെത്തിയത്, സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്, തിരുവനന്തപുരത്തെ മൂന്നു വെത്യസ്ത ലൊക്കേഷനുകളിലാണ് ഈ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നത്. കാവലൻ  എന്ന ചിത്രത്തിനെ ശേഷം ഏകദേശം 14  വർഷങ്ങൾ കഴിഞ്ഞാണ് നടൻ തിരുവാനാനന്തപുരത്തു ആദ്യമായി ഷൂട്ടിങ്ങിന് എത്തുന്നത്

 

Suji