തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരം. കഴിഞ്ഞ 24 മണിക്കൂറായി ആരോഗ്യനില മെച്ചപ്പെടാതെ തുടരുകയാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ചികിത്സയുടെ ഭാഗമായി 14 ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടതായി വരുമെന്നും ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിജയകാന്ത്. ആരോഗ്യത്തില്‍ പുരോഗതി ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ 24 മണിക്കൂറായി അവസ്ഥ തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ട്. ശ്വാസകോശ ബുദ്ധിമുട്ടുകള്‍ക്കായി ചികിത്സാ സഹായം ആവശ്യമാണ്. 14 ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടതായി വരും. താരത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെഡിക്കല്‍ ബുള്ളറ്റിന് പറയുന്നു.
കുറച്ചുവര്‍ഷങ്ങളായി വിജയകാന്തിനെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുണ്ട്. താരത്തെ അപ്രതീക്ഷിതമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരാധകരെ ആശങ്കയിലാക്കിയിരുന്നു. കടുത്ത പനിയും ചുമയും ബാധിച്ചതോടെയാണ് ആരോഗ്യം മോശമായത്.
വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത് എന്ന റിപ്പോര്‍ട്ട് ഡിഎംഡികെ തള്ളിയിരുന്നു. പതിവ് പരിശോധനകള്‍ക്കാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങള്‍ക്കകം വീട്ടില്‍ തിരിച്ചെത്തുമെന്നുമാണ് ഡിഎംഡികെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…