Categories: Film News

വിനീത് ശ്രീനിവാസൻ നായകനാവുന്ന ‘ഒരു ജാതി ജാതകം’ വരുന്നു

‘അരവിന്ദന്റെ അതിഥികൾ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം എം മോഹനൻ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നു. ഗോദക്ക് ശേഷം രാകേഷ് മണ്ടോടി എഴുതിയ, മഹാസുബൈർ വർണച്ചിത്രയുടെ ബാനറിൽ നിർമിക്കുന്ന ‘ഒരു ജാതി ജാതകം’. ജൂലൈലാണ് ഒരു ജാതി ജാതകം എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുക.


ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ അടക്കം വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുമെന്നാണ് അറിയാൻ കഴിയുന്നത്. വിനീത് ശ്രീനിവാസനും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്‌മണ്യം ഈണം പകർന്നിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
രഞ്ജൻ എബ്രഹാം എഡിറ്റിംഗ്.

ജോസഫ് നെല്ലിക്കൽ ആർട്ട്. ഷാജി പുൽപള്ളി ചമയം. സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരം.ഷമീജ് കൊയിലാണ്ടി നിർമ്മാണ നിയന്ത്രണം. പ്രേമംലാൽ പട്ടാഴി സ്റ്റിൽസ്. വർണ്ണ ചിത്ര വിതരണം തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറക്കാർ. അതേ സമയം എം മോഹനൻ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികൾ കൊല്ലൂർ മൂകാംബിക ദേവി ക്ഷേത്ര പരിസരവും അവിടത്തെ ജീവിതവും പശ്ചാത്തലമായ ചിത്രമായിരുന്നു .

 

Ajay

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago