വിജയിയെ അനുകരിച്ചതല്ല…സ്വന്തമായി വണ്ടി ഇല്ല!! സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയതിനെ കുറിച്ച് വിശാല്‍

രാജ്യമെങ്ങും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. ഒന്നാംഘട്ട പോളിംഗ് കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. തമിഴില്‍നാട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു വോട്ടിംഗ്. താരങ്ങളെല്ലാം വോട്ടുചെയ്യാനെത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു. അക്കൂട്ടത്തില്‍ നടന്‍ വിശാലിന്റെ വീഡിയോയായിരുന്നു ശ്രദ്ധേയം. സൈക്കിളിലാണ് നടന്‍ വിശാല്‍ വോട്ട് ചെയ്യാന്‍ എത്തിയത്. പിന്നാലെ വിശാല്‍ നിരവധി ട്രോളുകളിലും ഇടം പിടിച്ചിരുന്നു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയ് സൈക്കിളില്‍ എത്തിയിരുന്നു. ആ സംഭവവും ചേര്‍ത്താണ് വിശാലിനെതിരെ വിമര്‍ശനം നിറയുന്നത്. വിജയിയ െഅനുകരിക്കുകയായിരുന്നു വിശാല്‍ എന്നായിരുന്നു പ്രധാന ആരോപണം. ഇപ്പോഴിതാ സൈക്കിളിലെത്തിയതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വിശാല്‍.

വോട്ട് ചെയ്യാനായി വിജയ് സൈക്കിളില്‍ പോവുന്ന വീഡിയോ കണ്ടിരുന്നു. എന്നാല്‍ താന്‍
അദ്ദേഹത്തെ അനുകരിച്ചതല്ല. അങ്ങനെ ചെയ്യണം എന്നുപോലും ഞാന്‍ ചിന്തിച്ചിട്ടില്ല. എനിക്ക് സ്വന്തമായി വണ്ടി ഇല്ലാത്തതുകൊണ്ടാണ് സൈക്കിളില്‍ എത്തിയതെന്നും വിശാല്‍ പറയുന്നു. അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയുണ്ട്, ബാക്കി വണ്ടികളെല്ലാം വിറ്റെന്നും താരം പറയുന്നു.

സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ വച്ച് സസ്പെന്‍ഷന്‍ മാറ്റാന്‍ പണമില്ല. അതുകൊണ്ടാണ് താന്‍ സൈക്കിള്‍ വാങ്ങിയത്. എവിടെ വേണമെങ്കിലും എനിക്ക് വേഗത്തില്‍ പോകാം. ട്രാഫിക് ബ്ലോക്കില്‍ പോലും ബുദ്ധിമുട്ടി നില്‍ക്കേണ്ട ആവശ്യമില്ല. അതെല്ലാം മനസില്‍ കണ്ടാണ് സൈക്കിള്‍ വാങ്ങിയതെന്നും താരം പറയുന്നു.

സംവിധായകന്‍ ഹരിക്കും താന്‍ സൈക്കിളെടുത്തതിന്റെ കാര്യം അറിയാം. സിനിമയുടെ ചിത്രീകരണത്തിനിടെ ട്രിച്ചിയില്‍ നിന്ന് കാരക്കുടിയിലേക്ക് ഷിഫ്റ്റാകുന്ന സമയത്ത് ലൊക്കേഷനിലുണ്ടായിരുന്ന വണ്ടികളെല്ലാം പോയി. അപ്പോള്‍ താന്‍ ഇളയരാജയുടെ പാട്ടുംകേട്ട് ഞാന്‍ സൈക്കിളിലാണ് പോയത്. അതുകണ്ട് സാര്‍ ചോദിച്ചു, ശരീരഭാരം കുറയ്ക്കാന്‍ പറഞ്ഞതിന് എന്തൊക്കെയാണ് കാണിച്ച് കൂട്ടുന്നതെന്ന്. തനിക്ക് സൈക്കിളില്‍ പാട്ട് കേട്ട് യാത്ര ചെയ്യാന്‍ വലിയ ഇഷ്ടമാണെന്നും വിശാല്‍ പറഞ്ഞു.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago