വിജയിയെ അനുകരിച്ചതല്ല…സ്വന്തമായി വണ്ടി ഇല്ല!! സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയതിനെ കുറിച്ച് വിശാല്‍

രാജ്യമെങ്ങും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. ഒന്നാംഘട്ട പോളിംഗ് കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. തമിഴില്‍നാട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു വോട്ടിംഗ്. താരങ്ങളെല്ലാം വോട്ടുചെയ്യാനെത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു. അക്കൂട്ടത്തില്‍ നടന്‍ വിശാലിന്റെ വീഡിയോയായിരുന്നു ശ്രദ്ധേയം. സൈക്കിളിലാണ് നടന്‍ വിശാല്‍…

രാജ്യമെങ്ങും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. ഒന്നാംഘട്ട പോളിംഗ് കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. തമിഴില്‍നാട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു വോട്ടിംഗ്. താരങ്ങളെല്ലാം വോട്ടുചെയ്യാനെത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു. അക്കൂട്ടത്തില്‍ നടന്‍ വിശാലിന്റെ വീഡിയോയായിരുന്നു ശ്രദ്ധേയം. സൈക്കിളിലാണ് നടന്‍ വിശാല്‍ വോട്ട് ചെയ്യാന്‍ എത്തിയത്. പിന്നാലെ വിശാല്‍ നിരവധി ട്രോളുകളിലും ഇടം പിടിച്ചിരുന്നു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയ് സൈക്കിളില്‍ എത്തിയിരുന്നു. ആ സംഭവവും ചേര്‍ത്താണ് വിശാലിനെതിരെ വിമര്‍ശനം നിറയുന്നത്. വിജയിയ െഅനുകരിക്കുകയായിരുന്നു വിശാല്‍ എന്നായിരുന്നു പ്രധാന ആരോപണം. ഇപ്പോഴിതാ സൈക്കിളിലെത്തിയതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വിശാല്‍.

വോട്ട് ചെയ്യാനായി വിജയ് സൈക്കിളില്‍ പോവുന്ന വീഡിയോ കണ്ടിരുന്നു. എന്നാല്‍ താന്‍
അദ്ദേഹത്തെ അനുകരിച്ചതല്ല. അങ്ങനെ ചെയ്യണം എന്നുപോലും ഞാന്‍ ചിന്തിച്ചിട്ടില്ല. എനിക്ക് സ്വന്തമായി വണ്ടി ഇല്ലാത്തതുകൊണ്ടാണ് സൈക്കിളില്‍ എത്തിയതെന്നും വിശാല്‍ പറയുന്നു. അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയുണ്ട്, ബാക്കി വണ്ടികളെല്ലാം വിറ്റെന്നും താരം പറയുന്നു.

സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ വച്ച് സസ്പെന്‍ഷന്‍ മാറ്റാന്‍ പണമില്ല. അതുകൊണ്ടാണ് താന്‍ സൈക്കിള്‍ വാങ്ങിയത്. എവിടെ വേണമെങ്കിലും എനിക്ക് വേഗത്തില്‍ പോകാം. ട്രാഫിക് ബ്ലോക്കില്‍ പോലും ബുദ്ധിമുട്ടി നില്‍ക്കേണ്ട ആവശ്യമില്ല. അതെല്ലാം മനസില്‍ കണ്ടാണ് സൈക്കിള്‍ വാങ്ങിയതെന്നും താരം പറയുന്നു.

സംവിധായകന്‍ ഹരിക്കും താന്‍ സൈക്കിളെടുത്തതിന്റെ കാര്യം അറിയാം. സിനിമയുടെ ചിത്രീകരണത്തിനിടെ ട്രിച്ചിയില്‍ നിന്ന് കാരക്കുടിയിലേക്ക് ഷിഫ്റ്റാകുന്ന സമയത്ത് ലൊക്കേഷനിലുണ്ടായിരുന്ന വണ്ടികളെല്ലാം പോയി. അപ്പോള്‍ താന്‍ ഇളയരാജയുടെ പാട്ടുംകേട്ട് ഞാന്‍ സൈക്കിളിലാണ് പോയത്. അതുകണ്ട് സാര്‍ ചോദിച്ചു, ശരീരഭാരം കുറയ്ക്കാന്‍ പറഞ്ഞതിന് എന്തൊക്കെയാണ് കാണിച്ച് കൂട്ടുന്നതെന്ന്. തനിക്ക് സൈക്കിളില്‍ പാട്ട് കേട്ട് യാത്ര ചെയ്യാന്‍ വലിയ ഇഷ്ടമാണെന്നും വിശാല്‍ പറഞ്ഞു.