അഞ്ച് ദിവസത്തോളം ആശുപത്രിയില്‍ കഴിയണം! വിഷ്ണുവിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഇങ്ങനെയാണ്!!

ഒരുപാട് കഥാപാത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലും അണിയറ പ്രവര്‍ത്തകനായി ക്യാമറയ്ക്ക് ഇപ്പുറവും തന്റെ മികവ് തെളിയിച്ച താരമാണ് വിഷ്്ണു ഉണ്ണികൃഷ്ണന്‍. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ആരാധകരെ ഞെട്ടിച്ച ആ വാര്‍ത്ത പുറത്ത് വന്നത്. ഷൂട്ടിംഗിനിടെ അദ്ദേഹത്തിന് പരിക്കേറ്റ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. വെടിക്കെട്ട് എന്ന സിനിമാ ഷൂട്ടിനിടെയാണ് നടന് പരിക്കേറ്റിരുന്നത്. നിലവില്‍ നടന്റെ ആരോഗ്യസ്ഥിതി എന്താണ് എന്ന് അറിയാനായി നില്‍ക്കുന്ന ആരാധകരിലേക്കാണ് ഇപ്പോള്‍ ഏറ്റവും പുതിയ വാര്‍ത്ത എത്തുന്നത്.

ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് വെടിക്കെട്ട് നിമിക്കുന്നത്. ബാദുഷയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ നടന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സാരമല്ലാത്ത പൊള്ളലായതിനാല്‍ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയില്‍ കിടക്കണമെന്നാണ് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

നടന് നിലവില്‍ ഗുരുതരാവസ്ഥയൊന്നും ഇല്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാല്‍ നമ്മള്‍ വീണ്ടും പഴയ ഉഷാറോടെ ‘വെടിക്കെട്ട്’ ആരംഭിക്കുമെന്നാണ് നിര്‍മ്മാതാവ് ബാദുഷ കുറിയ്ക്കുന്നത്. ഇന്നലെ രാത്രി വൈപ്പിനില്‍ ഷൂട്ടിംഗിനിടെയാണ് താരത്തിന് കൈയില്‍ പൊള്ളലേറ്റത്.

നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വിഷ്ണുവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരും അറിയിച്ചിരിക്കുന്നത്. ‘വെടിക്കെട്ട്’ന്റെ വൈപ്പിനിലെ ലൊക്കേഷനില്‍ ചിത്രീകരണത്തിനിടയില്‍ കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളലേറ്റാണ് നടന് അപകടം സംഭവിച്ചത്.

Aswathy