Categories: Film News

തന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തി നടി അദാ ശർമ്മ; പേര് മാറ്റൻ കാരണം ഇതാണെന്നും താരം!

വിവാദ സിനിമയായ ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ പ്രശ്‌സ്തയായ നടിയാണ് അദാ ശർമ്മ. അദാ ശർമ്മയുടെ പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുയാണ്. യൂട്യൂബർ പവാനി മൽഹോത്രയുമായുള്ള അഭിമുഖത്തിനിടെ തന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

തന്‌റെ പേര് ചാമുണ്ഡേശ്വരി അയ്യർ ആണെന്നും പിന്നീട് ആദാ ശർമ്മ എന്നാക്കി മാറ്റിയെന്നും താരം വെളിപ്പെടുത്തി. താങ്കൾ എന്തുകൊണ്ടാണ് ഇത്രയും ലളിതമായ ഒരു പേര് തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് അദാ ശർമ്മ രസകരമായ മറുപടിയാണ് നൽകിയത്. തന്റെ യഥാർത്ഥ പേര് ചാമുണ്ഡേശ്വരി അയ്യർ എന്നാണ്. തന്‌റെ യഥാർത്ഥ പേര് ഉച്ചരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ആളുകൾക്ക് തന്റെ യഥാത്ഥ പേര് ശരിയായി പറയാൻ കഴിയില്ലെന്നും ഇതാണ് ചാമുണ്ഡേശ്വരി അയ്യർ എന്ന് പേര് മാറ്റാൻ കാരണമെന്നും അദാ ശർമ്മ വ്യക്തമാക്കി.

ഹൊറർ ത്രില്ലർ ചിത്രമായ 1920 എന്ന ചിത്രത്തിൽ രജനീഷ് ദുഗ്ഗലിനൊപ്പം അഭിനയിച്ചതിന് ശേഷമാണ് അദാ ശർമ്മ ശ്രദ്ധേയയായത്. 2008ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ചിത്രം ബോക്സ് ഓഫീസ് വിജയമായിരുന്നെങ്കിലും പിന്നീട് അദയുടെ ചിത്രങ്ങൾ വിജയിച്ചിരുന്നില്ല.കമാൻഡോ ഹസീ തോ ഫേസി, സെൽഫി തുടങ്ങിയ മറ്റ് ബോളിവുഡ് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്

 

Aiswarya Aishu