വിൽ യു മാരി മി… അഹാന കൃഷ്ണ ചോദിച്ചത് കേട്ടോ!!!

മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയമായ താരമാണ് അഹാനകൃഷ്ണ.അഹാനകൃഷ്ണ നല്ലൊരു അഭിനയത്രി മാത്രമല്ല ഗായികയും നർത്തകിയുമാണ്. അടുത്തിടെ അഹാന സംവിധാന രംഗത്തേക്കും ചുവടുവെച്ചിരുന്നു.തോന്നല് എന്ന മ്യൂസിക് വിഡിയോയാണ് താരം സംവിധാനം ചെയ്ത്.

അഹാന കൃഷ്ണ സമൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ്. നടി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിവാഹ വേഷത്തിൽ അതീവസുന്ദരിയായ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിൽ യു മാരി മീ എന്ന ക്യാപ്ഷനോടു കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ക്രിസ്ത്യൻ വധുവായാണ് അഹാനകൃഷ്ണ ഇത്തവണ എത്തിയിരിക്കുന്നത്.

ചുരുങ്ങിയ കാലയളവിൽ മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത അഹാന പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ്. നാൻസി റാണിയാണ് അഹാനയുടെ അടുത്ത ചിത്രം.സിനിമയിൽ ടൈറ്റിൽ കഥാപാത്രമായാണ് അഹാന എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ജോസഫ് മനു ജെയിംസ് ആണ്‌.

Aiswarya Aishu