സീ കേരളത്തിലെ ചെമ്പരുത്തി എന്ന സീരിയലിനു പ്രേക്ഷകർ ഏറെയാണ്, ആനന്ദിന്റെയും കല്യാണിയുടെയും പ്രണയം പറയുന്ന സീരിയലിനു മികച്ച പ്രതികരണം ആണ് കിട്ടിയിരുന്നത്. സീരിയലിലെ തൃച്ചമ്പരത്തെ അഖിലാണ്ഡേശ്വരി എന്ന ശ്കതമായ കഥാപത്രമാണ് സീരിയലിനെ മുന്നോട്ട് നയിച്ചിരുന്നത്. അഖിലാണ്ഡേശ്വരിയെ അവതരിപ്പിച്ചത് മലയാളത്തിലെ സൂപ്പർ ഹിറ്റ് നായികാ ഐശ്വര്യ ആയിരുന്നു. ഇപ്പോൾ അറിയുവാൻ സാധിക്കുന്ന വാർത്ത ഐശ്വര്യ സീരിയലിൽ നിന്നും പിന്മാറി എന്നുള്ളതാണ്. ആരധകരെ ഏറെ വിഷമിപ്പിക്കുന്ന വാർത്തയാണിത്. ഐശ്വര്യ പിന്മാറാനുള്ള കാരണം ഇതാണ്, ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ താരം ചെന്നൈയിലേക്ക് പോയിരുന്നു,
പിന്നീട് നിയന്ത്രണങ്ങളോടെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. എന്നാൽ ഐശ്വര്യയ്ക്ക് ഷൂട്ടിഗിന് എത്താൻ കഴിയാത്തത് മൂലമാണ് താരം സീരിയലിൽ നിന്നും പിന്മാറിയത്. തന്നെ സംബന്ധിച്ചിടത്തോളം വളരെ വിഷമമുള്ള കാര്യമാണിത്. എന്നും ഐശ്വര്യ വ്യക്തമാക്കി. ചെന്നൈയിലേക്ക് മടങ്ങിപ്പോയ താരത്തിന് ഷൂട്ടിംഗ് ലൊക്കേഷനിലേക്കും തിരികെ നാട്ടിലേക്കും എത്താന് നിലവിലത്തെ സാഹചര്യം അനുവദിക്കാതെ വന്നു. പരമ്പരയിൽ അഖിലാണ്ഡേശ്വരി ആയി ഇനി എത്തുന്നത് മലയാള നടി താരാ കല്യാൺ ആണ്, സീ കേരളം തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്,
ചെമ്പരുത്തിയുടെ പുതിയ പ്രോമോ വീഡിയോയിൽ അഖിലാണ്ഡേശ്വരി വീണ്ടും ത്രിചെമ്പരുത്ത് എത്തുന്നതായിട്ടാണ് കാണിക്കുന്നത്, എന്നാൽ അഖിലാണ്ഡേശ്വരിയുടെ മുഖം കാണിക്കുന്നില്ല, സീ കേരളം അവരുടെ ഒഫീഷ്യൽ ഫേസ്ബുക്കിൽ ഇട്ടിരിക്കുന്ന ചിത്രത്തിലും അഖിലാണ്ഡേശ്വരിയുടെ മുഖം വ്യക്തമല്ല, എന്നാൽ താരാ കല്യാൺ ആണ് അഖിലാണ്ഡേശ്വരിയായി എത്തുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്, ഐശ്വര്യ പിന്മാറിയത്തിൽ ഏറെ സങ്കടത്തിൽ ആണ് ചെമ്പരുത്തിയുടെ ആരാധകർ, ഞങ്ങൾക്ക് ഐശ്വര്യയെ തന്നെ മതി എന്ന് പുതിയ പോസ്റ്ററിൽ പലരും പറയുന്നുണ്ട്.
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…