പൊതുവേദികളിൽ വരാത്ത ഐശ്വര്യ റായിയുടെ ചേട്ടൻ ; ആദിത്യയുടെ ഭാര്യ മറ്റൊരു സുന്ദരി

സിനിമാ പ്രേക്ഷകർ എന്നും ആരാധനയോടെ കാണുന്ന നടിയാണ് ഐശ്വര്യ റായ്. പലപ്പോഴും മറ്റ് സിനിമാ താരങ്ങള്‍ക്ക് ലഭിക്കാത്ത ഒരു ബഹുമാനം ഐശ്വര്യ റായ്ക്ക്  പൊതുസമൂഹത്തില്‍ ലഭിക്കാറുണ്ട് എന്നതാണ് വാസ്തവം. വെള്ളിത്തിര സമ്മാനിച്ച പ്രൗഢിയുടെ നിറപ്പകിട്ടില്‍ മതിമറക്കാതെ സ്വന്തം പാരമ്പര്യത്തിന് വിലകല്‍പ്പിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് ഐശ്വര്യ റായ്.അത് തന്നെയാണ് ആരാധകര്‍ക്ക് നടിയോടുള്ള മമതയ്ക്ക് കാരണവും.അനാവശ്യ വിവാദങ്ങളില്‍ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുന്ന ഐശ്വര്യ റായിയെ മുംബൈയിലെ പൊതുവേദികളില്‍ പോലും അധികം കാണാറില്ല. സിനിമയ്ക്കൊപ്പം കുടുംബ ജീവിതത്തിനും ഐശ്വര്യ റായ് ഇന്ന് വലിയ പ്രാധാന്യം നല്‍കുന്നു.മകള്‍ ആരാധ്യ പിറന്ന ശേഷം വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമേ നടി ചെയ്തിട്ടുള്ളൂ.മകളുടെ കാര്യങ്ങള്‍ നോക്കുന്നത് ഐശ്വര്യയാണെന്നും അത് കൊണ്ടാണ് തനിക്ക് സിനിമകളില്‍ അഭിനയിക്കാൻ സാധിക്കുന്നതെന്നും അടുത്തിടെ ഭര്‍ത്താവ് അഭിഷേക് ബച്ചൻ പറയുകയുണ്ടായി.ഭര്‍ത്താവിന്റെ വീട്ടുകാര്‍ പ്രശസ്തരാണെങ്കിലും ഐശ്വര്യയുടെ ബന്ധുക്കളെക്കുറിച്ച്‌ അധികമാര്‍ക്കും അറിയില്ല.അമ്മ ബ്രിന്ദ്യ രാജിനെ പലപ്പോഴും ഐശ്വര്യക്കൊപ്പം പൊതുവേദികളില്‍ കണ്ടിട്ടുണ്ട്. മോഡലിംഗ് കാലം മുതല്‍ ഐശ്വര്യ റായിക്കൊപ്പം അമ്മയുണ്ടാകാറുണ്ട്. കൃഷ്ണൻരാജ് റായ് എന്നാണ് ഐശ്വര്യ റായുടെ പിതാവിന്റെ പേര്.കാൻസര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്ന ഇദ്ദേഹം 2017 ല്‍ മരിച്ചു. കര്‍ണാടക സ്വദേശിയാണ് ഐശ്വര്യ റായ്.പിന്നീട് ഐശ്വര്യയുടെ കുടുംബം മുംബൈയിലേക്ക് മാറി. നടിയുടെ പഠനകാലം മുംബൈയിലായിരുന്നു. ആദിത്യ റായ് എന്ന ജേഷ്ഠനും ഐശ്വര്യക്കുണ്ട്. മെര്‍ച്ചന്റ് നേവിയിലെ എൻജിനീയറാണ് ഇദ്ദേഹം. ഐശ്വര്യ നായികയായ ദില്‍ കാ റിഷ്ത എന്ന ചിത്രത്തിന്റെ നിര്‍മാണത്തില്‍ ആദിത്യ റായ് പങ്കാളിയായിട്ടുണ്ട്.മോഡല്‍ ശ്രിമയെയാണ് ആദിത്യ റായ് വിവാഹം ചെയ്തത്. ലോകസുന്ദരി പട്ടം ചൂടിയ ഐശ്വര്യയുടെ സഹോദരന്റെ ഭാര്യ ശ്രിമയും സൗന്ദര്യ മത്സര വേദികളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.  2009 ലെ മിസ് ഇന്ത്യ മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പായിരുന്നു ശ്രിമ. വിദേശത്ത് വളര്‍ന്ന ശ്രിമ വിവാഹശേഷം മുംബൈയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു.

ശിവാൻശ് റായ്, വിഹാൻ റായ് എന്നീ രണ്ട് മക്കളും ഇവര്‍ക്ക് പിറന്നു. വ്യക്തി ജീവിതത്തില്‍ വളരെയധികം സ്വകാര്യത പുലര്‍ത്തുന്ന ഐശ്വര്യ റായ് ശ്രിമയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോകളൊന്നും ഇതുവരെ പങ്കുവെച്ചിട്ടില്ല.അതേസമയം ശ്രീമ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ കുടുംബത്തിന്റെ ഫോട്ടോകള്‍ പങ്കുവെച്ചിട്ടുണ്ട്.സഹോദരി താരമാണെങ്കിലും ലൈം ലൈറ്റിലേക്ക് വരാൻ ആദിത്യ റായ്ക്ക് ഇഷ്ടമല്ല. ഐശ്വര്യക്കൊപ്പം അപൂര്‍വമായേ ആദിത്യ റായ്നെ പൊതുവേദികളില്‍ കണ്ടിട്ടുള്ളൂ. മറുവശത്ത് ഐശ്വര്യയുടെ ഭര്‍ത്താവിന്റെ കുടുംബം എപ്പോഴും വാര്‍ത്താ പ്രാധാന്യം നേടുന്നവരാണ്. ഭര്‍ത്താവ് അഭിഷേക് ബച്ചൻ, ഭര്‍തൃപിതാവ് അമിതാഭ് ബച്ചൻ, അമ്മായിയമ്മ ജയ ബച്ചൻ തുടങ്ങി എല്ലാവരും പ്രശസ്തര്‍.അഭിഷേകിന്റെ സഹോദരിയുടെ മക്കളായ അഗസ്ത്യ നന്ദ, നവ്യ നവേലി നന്ദ എന്നിവരും ജനശ്രദ്ധ നേടുന്നു.അതേസമയം ജനശ്രദ്ധയില്‍ ഇവര്‍ക്കെല്ലാം മുന്നില്‍ ഐശ്വര്യ റായ് തന്നെയാണ്. നാല് വര്‍ഷം സിനിമാ രംഗത്ത് നിന്നും മാറി നിന്ന ഐശ്വര്യ റായ് തിരിച്ചെത്തിയപ്പോള്‍ ആരാധകര്‍ ആഘോഷമാക്കി.മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെല്‍വൻ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയത്.ബോക്സ് ഓഫീസില്‍ മികച്ച വിജയം കൈവരിച്ച ചിത്രത്തില്‍ നന്ദിനി എന്ന കഥാപാത്രത്തെയാണ് നടിതാരത്തിന്റെ പുതിയ സിനിമകളൊന്നും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഐശ്വര്യയെ വീണ്ടും ശ്രദ്ധേയ സിനിമകളില്‍ കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍.

Sreekumar R