Categories: Uncategorized

നടി അമ്പിളി വീണ്ടും അമ്മയായി, അമ്മയ്ക്കും കുഞ്ഞിനും ഒപ്പമുള്ള ചിത്രങ്ങളുമായി ആദിത്യൻ

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ അമ്പിളി ദേവിയ്ക്കും ആദിത്യന്‍ ജയനും കുഞ്ഞ് പിറന്നു. ഇക്കൊല്ലം ജനുവരി 25 നായിരുന്നു അമ്പിളിയും ആദിത്യനും വിവാഹിതാരാവുന്നത്. പിന്നാലെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരാന്‍ പോവുകയാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്ക് പേജിലൂടെ ആദിത്യന്‍ തന്നെയാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറന്ന കാര്യം പുറംലോകത്തോട് പറഞ്ഞത്. ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു അമ്പിളി സുഖമായി

ഇരിക്കുന്നു. എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍. അമ്മേടെ നക്ഷത്രം. ഈശ്വരനോടും പ്രാര്‍ഥിച്ചവരോടും സഹായിച്ചവരോടും നന്ദി’. എന്നുമാണ് ആദിത്യന്‍ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞിരിക്കുന്നത്. അമ്പിളി ദേവിയ്‌ക്കൊപ്പമുള്ള ചിത്രവും കുഞ്ഞിന്റെ ചിത്രവും താരം പങ്കവുെച്ചിരുന്നു.

താരദമ്പതികളുടെ പോസ്റ്റിന് താഴെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും എത്തിയിരിക്കുകയാണ്. അമ്പിളി ദേവിയുടെയും ആദിത്യന്റെയും രണ്ടാം വിവാഹമായിരുന്നു. ഇരുവരും ഒരുമിച്ച് ഒരു സീരിയലില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി

അഭിനയിച്ച് കൊണ്ടിരിക്കവേയാണ് വിവാഹിതരാവുന്നത്. ആദ്യം സീരിയലിലെ രംഗമാണെന്ന് എല്ലാവരും കരുതിയെങ്കിലും പിന്നീടാണ് യാഥര്‍ഥ്യം പുറത്ത് വരുന്നത്. ഇതിനിടെ താരദമ്പതികളെ കളിയാക്കി നിരവധി പേര്‍ എത്തിയിരുന്നെങ്കിലും ജനങ്ങളുടെ പൂര്‍ണ പിന്തുണ ഇരുവര്‍ക്കും ഉണ്ടായിരുന്നു. ആദിത്യനുമായിട്ടുള്ള വിവാഹത്തോടെയാണ് അമ്പിളി ദേവിയുടെ വിശേഷങ്ങള്‍ മലയാളക്കര വീണ്ടും തിരഞ്ഞിറങ്ങിയത്. വിവാഹശേഷം ആദിത്യന്റെ സ്‌നേഹത്തെ കുറിച്ച് അഭിമുഖങ്ങളില്‍ അമ്പിളി വാതോരതെ സംസാരിക്കാറുണ്ട്. അമ്പിളിയുടെ ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. താരദമ്പതികള്‍ക്കൊപ്പമാണ് മകനിപ്പോള്‍.

Krithika Kannan