മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനന്യ. മികച്ച ഒരുപിടി കഥാപാത്രങ്ങൾക്ക് ജീവൻ നല്കിയതുകൊണ്ട് തന്നെ താരത്തെ ആരാധകർക്കും എന്നും ഓർത്തിരിയ്ക്കുവാൻ സാധിയ്ക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലും സജീവമാണ് അനന്യ. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു അനന്യയുടെ വിവാഹം. ആഞ്ജനേയനെ ആയിരുന്നു അനന്യ വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹവും മറ്റും വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. വിവാഹത്തിന് ശേഷവും താരം അഭിനയ രംഗത്ത് സജീവമാണെങ്കിലും അതികം സിനിമകളിൽ ഒന്നും കാണുവാൻ സാധിച്ചിരുന്നില്ല. കുട്ടനാനാടൻ ബ്ലോഗിന് ശേഷം അനന്യ മലയാളത്തിൽ അഭിനയിച്ചിരിയ്ക്കുന്നത് പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഭ്രമം എന്ന സിനിമയിലാണ്.